Connect with us

india

അസം സംഘര്‍ഷഭൂമിയില്‍ സമാശ്വാസവുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം

ഡിവൈ.എസ്.പി നോബോമിത ദാസിനെ നേരില്‍ കണ്ട നേതാക്കള്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Published

on

സില്‍ച്ചര്‍ (അസം): അസം – മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷ ബാധിത പ്രദേശമായ കച്ചാര്‍തര്‍ ഗ്രാമത്തില്‍ സമാധാന ദൗത്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതാക്കള്‍. ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലാപകാരികള്‍ ചുട്ടെരിച്ച ഗ്രാമങ്ങളില്‍ യൂത്ത് ലീഗ് സംഘം സാന്ത്വനസ്പര്‍ശവുമായി എത്തിയത്. ഹൈ ലാകണ്ടി ജില്ലയിലെ കട്ടില്‍ച്ചെറ റവന്യൂ സര്‍ക്കിളില്‍ രാംനാഥ് പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കച്ചര്‍തര്‍ ഗ്രാമം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമണങ്ങളില്‍ നൂറില്‍ പരം വീടുകളാണ് ഇവിടെ ചുട്ടെരിച്ചത്. 20 ലധികം പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

അസം – മിസോറം അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയില്‍ 1996 മുതല്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പലപ്പോഴും സംഘര്‍ഷത്തിലേക്കും നീങ്ങാറുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണമായും പരാജയപ്പെട്ടതാണ് പ്രദേശത്ത് നിരന്തരം സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പൊടുന്നനെ സംഘടിച്ചെത്തിയ അക്രമികള്‍ വീടുകള്‍ ചുട്ടെരിക്കുകയായിരുന്നു. എന്‍.ആര്‍.സിയില്‍ പൗരത്വ രേഖകള്‍ ഹാജരാക്കി പൗരത്വ രജിസ്റ്ററില്‍ ഇടം നേടിയവരുടെ തിരിച്ചറിയല്‍ രേഖകള്‍ തിരഞ്ഞുപിടിച്ച് കത്തിച്ചത് സംഭവത്തിനു പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നതായി നാട്ടുകാര്‍ നേതാക്കളോട് പറഞ്ഞു. കലാപബാധിതര്‍ക്ക് നേതാക്കള്‍ ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. ഒരായുസ് കൊണ്ട് നിര്‍മ്മിച്ച വീടുകളും അസ്തിത്വം തെളിയിക്കുന്ന രേഖകളും ഒരു പിടി ചാരമായി മാറിയതിന്റെ നടുക്കത്തിലാണിവര്‍.

ഇപ്പോഴും സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ അസം പൊലീസിന്റെയും സി.ആര്‍.പി.എഫിന്റെയും സുരക്ഷാവലയത്തിലാണ് നേതാക്കളെത്തിയത്. പട്ടാള നിരീക്ഷണത്തിലുള്ള ചില പ്രദേശങ്ങളിലേക്ക് പോകാന്‍ സംഘത്തിന് അനുമതി നിഷേധിച്ചു. ഏതു നിമിഷവും ഒരു അക്രമം പ്രതീക്ഷിച്ച് ഭയചകിതരായി കഴിയുന്ന ഗ്രാമവാസികളുമായി നേതാക്കള്‍ സംസാരിച്ചു. പരിക്കേറ്റ് സില്‍ച്ചര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച നേതാക്കള്‍ പോലീസ് അധികാരികളുമായും ചര്‍ച്ച നടത്തി.

ഡിവൈ.എസ്.പി നോബോമിത ദാസിനെ നേരില്‍ കണ്ട നേതാക്കള്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധിഷേധിച്ച് സമീര റെയില്‍വേ ലൈനില്‍ പ്രാദേശിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരത്തിലും നേതാക്കള്‍ പങ്കെടുത്തു. അസം മുസ്‌ലിം ലീഗ് കോ-ഓഡിനേറ്റര്‍ അഡ്വ. ബുര്‍ഹാനുദീന്‍ ബര്‍വയ്യ, എം.എസ്.എഫ് അസം സംസ്ഥാന പ്രസിഡണ്ട് തൗസീഫ് അഹമ്മദ്, ദാഹര്‍ ഖാന്‍, സുഹൈല്‍ ഹുദവി എന്നിവര്‍ നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.

കലാപത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ഉറപ്പാക്കാന്‍ മുസ്‌ലിംലീഗ് രംഗത്ത് വരുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് അടിയന്തിരമായി രേഖകള്‍ ലഭ്യമാക്കാന്‍ വേണ്ട നിയമ സഹായം പാര്‍ട്ടി നല്‍കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അസമില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.കെ സുബൈര്‍ പറഞ്ഞു. എന്‍.ആര്‍.സിയില്‍ രേഖകള്‍ ഹാജരാക്കിയവര്‍ക്ക് പൗരത്വവും വോട്ടവകാശവും നിഷേധിക്കാനുള്ള ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. വീടുകളും പള്ളികളും അക്രമിച്ച് തീയിട്ട് നശിപ്പിക്കുന്നതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യങ്ങളുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതില്‍ അസമിലെ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അസമിലെ വര്‍ഗീയ സംഘര്‍ഷം കഴിഞ്ഞ ദിവസം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ സംസാരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം അസമിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജോലിക്കിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; രാമക്ഷേത്ര സുരക്ഷാ സേനാം​ഗം മരിച്ചു

25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.

Published

on

രാമക്ഷേത്ര സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി ജവാന്‍ സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള സശാസ്ത്ര സീമ ബല്‍ (എസ്എസ്എഫ്) അര്‍ധസൈനിക സേനാംഗം ശത്രുഘ്‌നന്‍ വിശ്വകര്‍മയാണ് മരിച്ചത്. 25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.

അംബേദ്കര്‍ നഗര്‍ സ്വദേശിയായ ശത്രുഘ്നന്‍ വിശ്വകര്‍മ സര്‍വീസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെത്തുടര്‍ന്നാണ് അപകടമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിയേറ്റതിനു പിന്നാലെ ഉടന്‍ തന്നെ മറ്റ് സുരക്ഷാ സേനാം?ഗങ്ങള്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ട്രോമാ സെന്ററിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ രാമക്ഷേത്ര സമുച്ചയത്തില്‍ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. മാര്‍ച്ചില്‍, ഒരു പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) കമാന്‍ഡോയ്ക്ക് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് പരിക്കേറ്റിരുന്നു.

മുമ്പ്, 2012ലും സമാന മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കേസില്‍ കിടന്നിരുന്ന അയോധ്യാ പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സിആര്‍പിഎഫ് ജവാന്‍ എന്‍. രാജ്ഗോപാലനാണ് മരിച്ചത്. കൈയിലുണ്ടായിരുന്ന എകെ 47 റൈഫിളില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

india

ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിക്കുഞ്ഞ്

ചോക്ലേറ്റ് സിറിപ്പിൽ എലി ചത്തുകിടക്കുന്നതിന്റെ വിഡിയോ ഉൽപന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽപ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.

Published

on

ലോകപ്രശസ്ത ചോക്ലേറ്റ് നിർമാതാക്കളായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി. സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ചോക്ലേറ്റ് സിറിപ്പിൽ എലി ചത്തുകിടക്കുന്നതിന്റെ വിഡിയോ ഉൽപന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽപ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.

ഇൻസ്റ്റഗ്രാമിലൂടെയാണ് സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയ വിവരം പ്രാമി ശ്രീധർ അറിയിച്ചത്. നിങ്ങൾ എല്ലാവരും കണ്ണുതുറന്ന് കാണണമെന്ന അഭ്യർഥനയോടെയാണ് അവർ ചിത്രം പങ്കുവെച്ചത്. സ്പൂണിൽ സിറപ്പെടുത്ത് ഒഴിച്ചപ്പോൾ എലിയുടെ രോമങ്ങൾ അതിൽ ഉണ്ടായിരുന്ന കാര്യവും പ്രാമി ശ്രീധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബ്രൗണി കുക്കീസിനൊപ്പം ഉപയോഗിക്കുന്നതിനാണ് ഹെർഷെയുടെ സിറപ്പ് വാങ്ങിയത്. സീൽ തുറന്ന് സിറപ്പൊഴിച്ചപ്പോൾ അതിൽ എലിയുടെ രോമങ്ങൾ കണ്ടു. തുടർന്ന് ഡിസ്പോസിബിൾ ഗ്ലാസിലേക്ക് സിറപ്പ് മാറ്റിയപ്പോഴാണ് ചത്ത എലിയെ കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. സിറപ്പ് രുചിച്ചു നോക്കിയ രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പരാതിയറിയിക്കാൻ കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും അവർ പറഞ്ഞു.

ഇവരുടെ പോസ്റ്റ് വൈറലായതോടെ ഇക്കാര്യത്തിൽ പ്രതികരിച്ച് കമ്പനി രംഗത്തെത്തി. സംഭവത്തിൽ ക്ഷമാപണം നടത്തിയ ഹെർഷെ ബോട്ടിലിന്റെ മാനുഫാക്ചറിങ് കോഡ് കമ്പനിയുടെ ഇമെയിൽ ഐഡിയിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കമ്പനിയിൽ നിന്നും ബന്ധപ്പെടുമെന്ന അറിയിപ്പും ഹെർഷെ നൽകി.

 

Continue Reading

india

നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി.

Published

on

നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാക്കള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്കാണ് കത്ത് നല്‍കിയത്.

Continue Reading

Trending