ചാണ്ഡിഗഢ്: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന് ടാക്‌സി കാര്‍ നല്‍കി മുസ്‌ലിംലീഗ്. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന ചടങ്ങിലാണ് മാരുതി ഇക്കോ കാര്‍ പാര്‍ട്ടി നേതൃത്വം സമ്മാനിച്ചത്.

20206473_1314940865298189_1067286268_n

ടാക്‌സി ഡ്രൈവിങ് നടത്തി ഉപജീവനം നടത്തിയിരുന്ന ജലാലുദ്ദിന്റെ ഓട്ടോറിക്ഷ നേരത്തെ വിറ്റിരുന്നു. നേരത്തെ ജുനൈദിന്റെ വീട് സന്ദര്‍ശിച്ച സമയത്ത് മുസ്‌ലിം ലീഗ് നേതൃത്വം വാഹനം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
സാദിഖലി ശിഹാബ് തങ്ങള്‍ കാറിന്റെ താക്കോല്‍ ജലാലുദ്ദീന് കൈമാറി. മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ.എം.കെ മുനീര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, സി.കെ സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു