Connect with us

india

ഹിന്ദുക്കളുടെ പേരിൽ മുസ്‌ലിംകള്‍ കട തുറക്കരുത്; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്‍ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Published

on

മുസ്‌ലിംകള്‍ ഹിന്ദുക്കളെന്ന വ്യാജേന കടതുറക്കരുതെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിങ്. ഇത്തരത്തില്‍ കടകള്‍ക്ക് പേരിടുന്നവര്‍ക്കെതിരെ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമര്‍ശം. ഉത്സവകാലങ്ങളില്‍ മുസ്‌ലിംകള്‍
ഹിന്ദുക്കളുടെ പേരില്‍ കടതുറക്കരുതെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സിങ് പറഞ്ഞു.

‘രാജ്യത്തുടനീളം വാരാണസിയായാലും അയോധ്യയിലായാലും മറ്റ് പ്രദേശങ്ങളിലായാലും മുസ്‌ലിം വിഭാഗം ഹിന്ദുക്കളെ പോലെ നടിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നുണ്ട്. പ്രത്യകിച്ച് സാവാന്‍ ആഘോഷവേളകളില്‍. അവര്‍ കയ്യില്‍ ഹിന്ദുക്കളെ പോലെ ചരടുകള്‍ കെട്ടുകയും ചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ ഭരണകൂടത്തോട് അപേക്ഷിക്കുകയാണ്. ഹിന്ദുക്കളുടെ മതപരമായ ആഘോഷ ചടങ്ങുകളിലോ ഉത്സവങ്ങള്‍ നടക്കുന്നിടങ്ങളിലോ കച്ചവടം ചെയ്യുന്നത് മുസ്‌ലിം വിഭാഗം നിര്‍ത്തണം,’ സിങ് പറഞ്ഞു.

ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്‍ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയും ഗിരിരാജ് സിങിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പും വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ആളാണ് ഗിരിരാജ് സിങ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തനിക്ക് മുസ്ലിങ്ങള്‍ വോട്ട് ചെയ്തില്ലെന്ന സിങിന്റെ പരാമര്‍ശം വിവാദമായിരുന്നു. ബീഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്.

നേരത്തെ മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോഡ്സെയെ പുകഴ്ത്തിയതിന് കോണ്‍ഗ്രസും അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കുല്‍ഗാമിലെ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

Published

on

കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായിക് പ്രിത്പാല്‍ സിങ്, ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു.

ഭീകരര്‍ക്കായുള്ള ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. ഭീകരര്‍ക്കായുള്ള തിരച്ചില്‍ 9 ദിവസമായി നടക്കുന്നു. ഓപ്പറേഷന്‍ ആരംഭിച്ച ശേഷം 11 സൈനികര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഓപ്പറേഷന്‍ ‘അഖാല്‍’ ആരംഭിച്ചത്. ശേഷം രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് സൈന്യം മേഖലകളില്‍ തിരച്ചില്‍ നടത്തുന്നത്.

Continue Reading

india

ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍

Published

on

ഡൽഹിയിലെ ദരിയാഗഞ്ചിൽ പണി പൂർത്തിയായ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങി. സെന്ററിന്റെ അവസാനഘട്ട മിനുക്ക് പണികൾ നേതാക്കൾ നേരിട്ട് വിലയിരുത്തി. ഓഗസ്റ്റ് 24ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ (വെയിറ്റ് ലിഫ്റ്റിങ് ഹാൾ) നടക്കുന്ന ചരിത്ര പ്രധാനമായ ഉദ്ഘാടന സമ്മേളനം ആസൂത്രണം ചെയ്യുന്നതിനും പണി പൂർത്തിയായ ദേശീയ ആസ്ഥാന മന്ദിരം നേരിട്ടുകണ്ട് അവസാനഘട്ട നിർദേശങ്ങൾ നൽകുന്നതിനുമാണ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ നേതാക്കൾ എത്തിയത്.

ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തിൽ നിന്ന് നിലവിലെ ചെന്നെ പാർട്ടി ഹെഡ്ക്വാർട്ടേഴ്‌സിനെ വീഡിയോ കോൺഫ്രൻസ് വഴി കണക്റ്റ് ചെയ്തായിരുന്നു കൂടിയാലോച നായോഗം. അഞ്ചു നിലകളിലായി ദേശീയ ഭാരവാഹികൾക്കുള്ള ഓഫീസുകളും മീറ്റിംഗ് ഹാളുകളും വർക്ക്
സ്‌പേസുകളും കൂടാതെ കൊമേഴ്‌സ്യൽ സ്‌പേസ്, ബോർഡ് റൂം, ഡിജിറ്റൽ സ്‌ക്രീനോടുകൂടിയ കോൺഫ്രൻസ് ഹാൾ, പബ്ലിക് ഹാൾ, ഡെയിനിങ് ഏരിയ, പ്രാർത്ഥനാ മുറി എന്നിവ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യത്തോടു കൂടിയാണ് ദേശീയ ആസ്ഥാനം പണി പൂർത്തീകരിക്കുന്നത്. ഉ ദ്ഘാടന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത മുസ്ലിംലീഗ് പ്രതിനിധികളും നേതാക്കളും കൂടാതെ, ക്ഷണിക്കപ്പെ ട്ട അതിഥികളും പങ്കെടുക്കും.

യോഗത്തിൽ ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രസിഡന്റ് കെ.എം ഖാദർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ്-എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, ഖുറം അനീസ് ഉമർ, സി.കെ സുബൈർ, കെ.എ.എം മുഹമ്മദ് അബൂബക്കർ, മർസുക്ക് ബാഫഖി തങ്ങൾ, പി.എം.എ സമീർ, കാസിം എനോളി സംബന്ധിച്ചു.

Continue Reading

india

ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടാനൊരുങ്ങി അശ്വിന്‍

Published

on

ചെന്നൈ: മിനി താരലേലത്തിന് മുമ്പായി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ആർ അശ്വിൻ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 9.75 കോടി ചിലവഴിച്ച് ചെന്നൈ ടീമിലെത്തിച്ച താരത്തിന് 7 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 9.42 ആയിരുന്നു താരത്തിന്റെ സീസണിലെ എക്കണോമി. 2008 മുതൽ 2015 വരെ ചെന്നൈക്കൊപ്പം കളിച്ച അശ്വിൻ ടീമിനൊപ്പം രണ്ട് ഐപിഎൽ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

സ്പിൻ യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഫ്ഘാൻ സ്പിന്നർ നൂർ അഹമദിനേയും രവിചന്ദ്ര അശ്വിനെയും ചെന്നൈ ടീമിലെത്തിച്ചത്. നൂർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അശ്വിന് കാര്യമായ സംഭാവനകൾ ഒന്നും ചെയ്യാനായില്ല. പോയ വർഷം പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. സ്പിൻ അനുകൂല പിച്ചായ ചെപ്പോക്കിലും അശ്വിൻ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിൽ നാല് ഹോം മത്സരങ്ങളിൽ മാത്രമാണ് അശ്വിൻ ചെന്നൈക്കായി കളിച്ചത്.

38 കാരനായ അശ്വിൻ ലേലത്തിൽ മറ്റൊരു ടീമിലേക്ക് ചേക്കേറിയാൽ ചെന്നൈ സൂപ്പർ കിങ്‌സ് അക്കാദമി കമ്മിറ്റിയിൽ നിന്നും കൂടി പടിയിറങ്ങേണ്ടി വരും.

Continue Reading

Trending