gulf
മഠത്തിൽ മുസ്തഫ സാഹിബ് പ്രഥമ പുരസ്കാരം ഇ ടി മുഹമ്മദ് ബഷീർ സാഹിബിന് സമർപ്പിച്ചു
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി ചടങ്ങിൽ അവാർഡ് സമർപ്പിച്ചു.

പതിറ്റാണ്ടുകളോളം യൂ എ ഇ യിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രോജ്വല സാന്നിധ്യവും കെ എം സി സി സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന മഠത്തിൽ മുസ്തഫ സാഹിബിന്റെ പേരിൽ അബുദാബി കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് മുൻ കേരള വിദ്യാഭ്യാസ മന്ത്രിയും എം പി യുമായ ഇ ടി മുഹമ്മദ് ബഷീറിനു
സമ്മാനിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി ചടങ്ങിൽ അവാർഡ് സമർപ്പിച്ചു.പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിച്ചു.
അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സാബിർ മാട്ടൂൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി അഡ്വ : കെവി മുഹമ്മദ് കുഞ്ഞി,മുഹമ്മദ് ആലം, അസീസ് കളിയാടൻ, ഓ പി അബ്ദുൽ റഹിമാൻ മൗലവി, കുഞ്ഞിരാമൻ നായർ,വി.പി.കെ അബ്ദുള്ള, എഞ്ചിനീയർ അബ്ദുൽ റഹിമാൻ,ഹംസ നടുവിൽ,ശിഹാബ് പരിയാരം, സി.എം.കെ മുസ്തഫ, മുഹമ്മദ് കോളച്ചേരി, റഹീസ് ചെമ്പിലോട്, ഇസ്മായിൽ പാലക്കോട് ,മൊയ്ദീൻ കുട്ടി കൊയ്യം, സുഹൈൽ ചെങ്ങാരൊത്ത്,ഹുസൈന്നാർ മുട്ടം,തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ശംസുദ്ധീൻ നരിക്കോടൻ സ്വാഗതവും അദ്നാൻ മാട്ടൂൽ നന്ദിയും പറഞ്ഞു.
gulf
അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്കത്ത് കെ.എം.സി.സി

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.
gulf
ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി തീര്‍ത്ഥാടക
ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അറഫാ മൈതാനില്‍ ടോഗോ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.
മാതാവിന്റെ ആത്മാര്‍ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്‍കിയത്. ഈ വിശുദ്ധ മണ്ണില്‍ ജനിച്ച കുഞ്ഞിന് അര്‍ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു.
gulf
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന് സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന് ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്: സുബൈര്‍ (ജിദ്ദ).
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF2 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
india3 days ago
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍
-
kerala2 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india2 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
film2 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’