കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും ബന്ധപ്പെട്ട കാര്യങ്ങളിലും പ്രമുഖനടന്റെ അടുത്ത സുഹൃത്തായ യുവനടി മൈഥിലിയെ ചോദ്യം ചെയ്യുമെന്ന് പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് മൈഥിലി തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് മൈഥിലി പറഞ്ഞു. ഒരു ചാനലിനോടാണ് സംഭവത്തില്‍ താരത്തിന്റെ പ്രതികരണം. ഒരു സ്ത്രീയെ ശാരീരികമായി ആക്രമിക്കുന്നത് പോലുള്ള പീഡനം തന്നെയാണ് അപവാദ പ്രചരണവുമെന്നും മൈഥിലി കുറ്റപ്പെടുത്തി. താന്‍ ഓരോ ദിവസവും അതിന് ഇരയാവുകയാണെന്നും നടി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനത്ത് ഒരു നടിയുടെ ഫഌറ്റില്‍ പോലീസ് റെയ്ഡ് നടത്തിയെന്നും നടിയെ ചോദ്യം ചെയ്‌തെന്നും ഉള്ള വാര്‍ത്തകള്‍ വന്നിരുന്നു. ആ നടി മൈഥിലിയാണെന്ന് ഓണ്‍ലൈനുകളിലും വാര്‍ത്ത വന്നതോടെയാണ് നടി പ്രതികരിച്ചെത്തിയത്.