കോഴിക്കോട് : മഹാരാജാസ് കോളേജ് പ്രിന്‍സിപ്പള്‍ എന്‍.എല്‍ ബീനക്ക് മുസ്‌ലിംയൂത്ത് ലീഗ് പിന്തുണ. പ്രിന്‍സിപ്പളിന്റെ വീട്ടിലെത്തി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് പിന്തുണ അറിയിച്ചത്. പ്രിന്‍സിപ്പാളിനോടുള്ള പ്രതികാരമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചിരുന്നു. ലഹരി മാഫിയക്കെതിരായി നിലകൊണ്ടതിനും കോളേജ് സ്വത്തുക്കള്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതുമാണ് തനിക്കെതിരായ ഇത്തരം നീക്കമെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.