മണ്ണഞ്ചേരി(ആലപ്പുഴ): മുസ്ലിം യൂത്ത് ലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വൈറ്റ് ഗാർഡ് ക്യാപ്റ്റുനുമായ മണ്ണഞ്ചേരി വലിയച്ചിറയിൽ മുഹമ്മദ് റഷീദിന്റെ മകൻ അംജദ് വലിയചിറ(28) മരണപ്പെട്ടു. യൂത്ത്ലീഗ്, എംഎസ്എഫ് പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് മണ്ണഞ്ചേരി പടിഞ്ഞാറേ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. എസ്കെഎസ്എസ്എഫ് ചിയാംവെളി യൂണിറ്റ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.