Connect with us

Culture

സാമൂതിരിയുടെ നാട്ടില്‍ നടന്നത് പുതുചരിതമെഴുതിയ യുവജനറാലി

Published

on

കോഴിക്കോട്: സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത കോഴിക്കോടിന്റെ മണ്ണില്‍ മുസ്‌ലിം യൂത്ത്‌ലീഗിന്റെ പടയാളികള്‍ പുതിയ ചരിതം തീര്‍ത്തു. യുവജന റാലിയുടെ ജില്ലയിലെ സമാപനമായിരുന്നു ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്നത്. ഏറെ കഥകള്‍ പറയാനുള്ള കോഴിക്കോട് കടപ്പുറത്ത് യുവജനങ്ങള്‍ മറ്റൊരു തിരമാല തീര്‍ത്തു. ഇന്നലെ രാവിലെ നഗരത്തിലേക്കുള്ള യാത്ര തുടങ്ങിയത് ഉപനായകന്‍ പി.കെ ഫിറോസിന്റെ നാടായ കുന്ദമംഗലത്തെ പതിമംഗലത്തു നിന്നുമായിരുന്നു. ശുഭ്ര വസ്ത്ര ധാരികളായി അടിവച്ചടിവച്ച് നഗരത്തിലേക്ക് ഒഴുകിയെത്തിയ യുവജനങ്ങള്‍ വൈകുന്നേരത്തോടെ കടപ്പുറത്ത് മറ്റൊരു ജന സാഗരം തീര്‍ക്കുകയായിരുന്നു.
കുന്ദമംഗലം മുതല്‍ കോഴിക്കോട് കടപ്പുറം വരെ അയ്യായിരത്തിലധികം ജാഥാ അംഗങ്ങള്‍ പങ്കു ചേര്‍ന്നു. വയനാട് റോഡിന്റെ ഓരം ചേര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെടുത്താതെ അച്ചടക്കത്തോടെയാണ് ജാഥ നീങ്ങിയത്. ഉച്ചയോടെ വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ക്യാമ്പസില്‍ ഭക്ഷണത്തിനും വിശ്രമത്തിനുമെത്തിച്ചേര്‍ന്നു. വൈകുന്നേരം നാല് മണിയോടെ മലാപറമ്പ് ഇഖ്‌റ ക്യാമ്പസില്‍ നിന്നും തുടര്‍ പ്രയാണം ആരംഭിച്ച റാലി മലബാര്‍ ക്രിസ്ത്യന്‍ കോളജിനടത്ത് എത്തുമ്പോഴേക്കും വൈറ്റ് ഗാര്‍ഡിന്റെ പരേഡും ആരംഭിച്ചിരുന്നു. നഗരത്തിന് അഴകായി വയനാട് റോഡ് വഴി ബാങ്ക് റോഡ്, മാവൂര്‍ റോഡ്, സി.എച്ച് ഫ്‌ളൈ ഓവര്‍ വഴിയാണ് യാത്ര കടപ്പുറത്തെത്തിയത്.
    ജാഥാ നായകരെ കാണാന്‍ ബഹുജനങ്ങള്‍ വഴിയോരങ്ങളില്‍ മുഴുവനുമുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പടെ വഴി നീളെ ആയിരങ്ങള്‍ കാത്തു നില്‍ക്കുകയായിരുന്നു. ജാഥാ നായകരെ ഹര്‍ഷാരവത്തോടെയാണ് ബഹുജനങ്ങള്‍ സ്വീകരിച്ചത്. ജാഥക്ക് മിഴിവേകി കോല്‍ക്കളിയും കാവടിയാട്ടവും ചെണ്ടമേളവും ഉണ്ടായിരുന്നു. കുതിര സവാരിക്കാരും റാലിയെ വൈവിധ്യമാക്കി.

സമാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് കടപ്പുറം വീര്‍പ്പു മുട്ടുകയായിരുന്നു. യുനവജന റാലി സ്വീകരണ വേദിയായ കടപ്പുറത്തേക്ക് എത്തുന്നതിന് മുന്‍പേ സദസ്സ് നിറഞ്ഞു കവിഞ്ഞിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മുഹിയുദ്ദീന്‍ എത്തിയിരുന്നു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി മായിന്‍ഹാജി, സി.പി.എം സാഹിര്‍, സി മോയിന്‍കുട്ടി, സെക്രട്ടറിമാരായ കെ.എം ഷാജി, അഡ്വ.എന്‍ ഷംസുദ്ദീന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, എം.എല്‍.എമാരായ സി മമ്മുുട്ടി, പി ഉബൈദുള്ള, പാറക്കല്‍ അബ്ദുളള, ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, അഹമ്മദ് കുട്ടി ഉണ്ണികുളം, യു.സി രാമന്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എന്‍.സി അബൂബക്കര്‍ സംസാരിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍സെക്രട്ടറി കെ.കെ നവാസ് യാത്രാ അംഗങ്ങളെ പരിജയപ്പെടുത്തി. ട്രഷറര്‍ പി.പി റഷീദ് നന്ദി പറഞ്ഞു. നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം, അസിറ്റന്റു ഡയറക്ടര്‍മാരായ അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍ കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എം.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത് നേതൃത്വം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു, സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതിനായി പ്രചരിപ്പിക്കുന്നു: ഇന്ദ്രന്‍സ്

എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്.

Published

on

അഭിമുഖത്തില്‍ ഡബ്ല്യൂസിസിയെ തള്ളിപ്പറയാന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുമായി നടത്തിയ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ ചിലര്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി ഇന്ദ്രന്‍സ് പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇന്ദ്രന്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

Film

വാണി ജയറാമിന്റെ ശരീരത്തില്‍ മുറിവ്: മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി

വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

വാണി ജയറാമിന്റെ മൃതദേഹത്തില്‍ മുറിവ്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് വാണി ജയറാമിന്റെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി. വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 2018ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചത്.

Continue Reading

Film

വഞ്ചനാക്കേസ്: നടന്‍ ബാബുരാജ് അറസ്റ്റില്‍

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

തൊടുപുഴ: വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

Continue Reading

Trending