കോഴിക്കോട്: ഇന്ന് കൊയിലാണ്ടി മണ്ഡലത്തില്‍ പ്രവേശിക്കുന്ന മുസ്‌ലിംയൂത്ത് ലീഗ് യുവജന യാത്രക്ക് ആവേശോജ്ജ്വല സ്വീകരിക്കണത്തിനൊരുങ്ങി കൊയിലാണ്ടി. കാലത്ത് 9 മണിക്ക് മൂരാട് പാലത്തിനു സമീപത്തു നിന്നും ആരംഭിച്ച യാത്രയില്‍ വന്‍ ജനപ്രവാഹമാണ് അനുഭവപ്പെടുത്. റാലിയില്‍ രണ്ടായിരത്തോളം സ്ഥിരാംഗങ്ങള്‍ അണിനിന്നു. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ജാഥയെ വരവേല്‍ക്കുന്നത്.

വൈകീട്ട് 6 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം ഡോ.എം.കെ.മുനീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി പി.കെ.കെ.ബാവ അദ്ധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യര്‍ മുഖ്യാതിഥിയായിരിക്കും. എം.പി.അബ്ദുസമദ് സമദാനി, കെ.മുരളീധരന്‍ എം.എല്‍.എ, ഉമ്മര്‍ പാണ്ടികശാല, എം.എ.റസാഖ് മാസ്റ്റര്‍, മിസ്ഹബ് കീഴരിയൂര്‍, ടി.സിദ്ധീഖ്, എന്‍.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

യുവജന യാത്രയുടെ നായകനായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകളുടെ മകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും ജാഥാംഗമായ മകളുടെ മകന്റെ മകന്‍ ഫൈസല്‍ ബാഫഖി തങ്ങളെയും ജാഥാംഗങ്ങളെയും കൊയിലാണ്ടിയില്‍ സ്വീകരിക്കാന്‍ ബാഫഖി കുടുംബം ഒരുങ്ങുന്നു.
ഇന്ന് മുനവ്വറലി തങ്ങളും സംഘവും ബാഫഖി തങ്ങളുടെ നാടായ കൊയിലാണ്ടിയിലെത്തുബോള്‍ ബാഫഖി തങ്ങളുടെ മക്കളായ ഹാഫിള് സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അബൂബക്കര്‍ ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. ബാഫഖി തങ്ങളുടെ പേരക്കുട്ടികള്‍ നയിക്കുന്ന ജാഥ വന്‍ വിജയമാവുമെന്നും ബാഫഖി കുടുംബം പറഞ്ഞു.