നാദാപുരം; അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മത്തൂരിലെ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ചോറയില്‍ റിനീഷ് 24 നെയാണ് വളയം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അയല്‍ക്കാരന്‍ കൂടിയായ ഇയാള്‍ പാറക്കടവില്‍ ഓട്ടോ ഡ്രൈവറാണ്.
കൂലിവേല ചെയ്യുന്ന കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി നിരന്തരം കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഏതാണ്ട് ഒരു വര്‍ഷമായി പീഡനം തുടങ്ങിയ റിനീഷ് സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ.
കുട്ടിയില്‍ അസ്വസ്ഥത പ്രകടമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപിക ചോദിച്ച സമയത്താണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. സംഭവം പുറത്തായതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വളയം എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ റിനീഷിനെ അറസ്റ്റ് ചെയ്തു. കുട്ടി മജിസ്ട്രേറ്റ് മുമ്പാകെ വിശദമായി മൊഴി നല്‍കിയിട്ടുണ്ട്.