കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. കല്ലാച്ചി കോടതി റോഡിലുള്ള ഓഫീസിന് നേരെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ബോംബേറ് ഉണ്ടായത്. കെട്ടിടത്തിന്റെ സണ്‍ഷൈഡില്‍ പതിച്ച ബോംബ് പൊട്ടിത്തെറിച്ച് കെട്ടിടത്തിന് സാരമായ കേടുപാടു സംഭവിച്ചു.

ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. നാദാപുരം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെഞ്ഞാറമൂട് കൊലപാതകത്തിന് ശേഷം കേരളത്തില്‍ പലയിടങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നുണ്ട്.