Connect with us

kerala

അനാഥകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയുമായി നജീബ് കാന്തപുരം എം എല്‍ എ

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

Published

on

അനാഥ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതിയുമായി നജീബ് കാന്തപുരം എംഎല്‍എ. വീട് പുലര്‍ത്തിയിരുന്ന ആള്‍ പെട്ടെന്ന് മരണപ്പെടുമ്പോള്‍ അനാഥമാകുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പഠനം ഏറ്റെടുക്കുന്ന പദ്ധതിയുമായി നജീബ് കാന്തപുരം എംഎല്‍എ. ക്രിയാ വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് പഠനം ഏറ്റെടുക്കുക. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

കുറുപ്പിന്റെ പൂര്‍ണ്ണരൂപം

വീട് ഇരുട്ടായി പോയവരുടെ കൂടെ…

കഴിഞ്ഞ ദിവസം എന്റെ നിയോജകമണ്ഡലത്തിലെ മണ്ണാര്‍ മലയില്‍ മരണപ്പെട്ട യുവാവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോന്നതിനു ശേഷം മനസില്‍ നിന്ന് ഒരു നീറ്റല്‍ മാറുന്നേയില്ല.

വഴിയോരക്കച്ചവടക്കാരനായിരുന്ന ആ നാല്‍പത്തി രണ്ടു കാരന്റെ മൂന്ന് മക്കളുടെ മുഖമാണ് മനസു നിറയെ.

ഞാന്‍ അവിടെയെത്തിയപ്പോള്‍ ആ മൂന്ന് കുഞ്ഞു മക്കള്‍ എന്നെ പറ്റി ചേര്‍ന്ന് നിന്നു. അവര്‍ക്ക് അവരുടെ ഉപ്പയെ പറ്റി എന്തൊക്കെയോ പറയണമെന്ന് തോന്നി. എന്റെ കണ്ണു നിറയാതിരിക്കാന്‍ ഞാന്‍ ആവുന്നതും നോക്കി.

എന്റെ ഉപ്പ ഞങ്ങളെ പിരിയുമ്പോള്‍ ഇതുപോലെ മൂന്ന് സഹോദരങ്ങളായിരുന്നു എന്റെ ചുറ്റും.
ഒരാള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് പൊടുന്നനെ മാറുമ്പോള്‍ ആ വീട് എങ്ങനെയാണ് ഇരുട്ടിലാവുകയെന്ന് എനിക്ക് അനുഭവം കൊണ്ട് തന്നെ അറിയാം.

ഞാന്‍ അവിടെയുള്ള ബന്ധുക്കളോട് പറഞ്ഞു. ഈ കുട്ടികളെ ഞങ്ങള്‍ പഠിപ്പിച്ചോളാം. അവരുടെ ഭാവിയിലെ എല്ലാ പഠനവും ഞങ്ങള്‍ ഏറ്റെടുക്കാം.ഞങ്ങള്‍ കാറില്‍ കയറി തിരിച്ചു വരുമ്പോള്‍ ഞാന്‍ ചോദിച്ചു.

ഇത് പോലെ തന്നെ ഒരുപാട് കുട്ടികള്‍ നമ്മുടെ മണ്ഡലത്തിലുണ്ടാവുമോ ?

അവര്‍ പറഞ്ഞു. ഉണ്ടാവും.
അപ്പോള്‍ അവരെ കൂടെ നമ്മള്‍ ഏറ്റെടുത്താലോ ?

ഉറപ്പായും…

അതെ,
ഉറപ്പായുമുണ്ടാകും.
വീട് പുലര്‍ത്തിയിരുന്ന ആള്‍ പൊടുന്നനെ മരണപ്പെട്ട് പോയ കുടുംബങ്ങള്‍.

ഞങ്ങള്‍ അവരെ ഏറ്റെടുക്കുകയാണ്.
മണ്ഡലത്തിലെ ഏത് കുടുംബത്തിനും അപേക്ഷ നല്‍കാം.

ആ കുടുംബത്തിന്റെ പഠന കാര്യങ്ങള്‍ നോക്കാന്‍ അവരുടെ വാര്‍ഡ് മെംബറെ തന്നെ ചുമതലപ്പെടുത്തുകയുമാവാം.

ക്രിയ ഇനി അനാഥരായ കുട്ടികളുടെ രക്ഷിതാവായുണ്ടാകും.
ഇന്‍ഷാ അല്ലാഹ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; ‌‌‌നിർണായകമായത് കാന്തപുരത്തിന്റെ ശ്രമം

Published

on

കോഴിക്കോട്:  യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകളാണ് ഇന്നു നടന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും യെമനിലെ ജയിൽ അധികൃതരുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ സംസാരിച്ചെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തി, നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷ ഒഴിവാക്കാനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടായത്.

കാന്തപുരത്തിന്റെ ഇടപെടലാണ് തലാലിന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ അംഗീകരിച്ചാണ് കുടുംബം ചർച്ചയിൽ പങ്കെടുത്തത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

Continue Reading

crime

പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍

കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം

Published

on

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക വഴിതിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്.

കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.

പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; യമനിൽ ചർച്ചകൾ ഇന്നും തുടരും

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്

Published

on

ന്യൂഡൽഹി∙ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനിൽ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ ഇന്നു പുനരാരംഭിക്കും.

കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ച് കുടുംബം ചർച്ചയിൽ പങ്കെടുത്തു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.

Continue Reading

Trending