ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ വന്‍ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്റെ ജീവന് ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നോട്ടില്ല. അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും മോദി പറഞ്ഞു.

ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയിലാണ് രാഹുലിനെ പരിഹസിച്ചും മോദി പ്രസംഗിച്ചത്. രാഹുല്‍ സംസാരിച്ചാല്‍ ഭൂകമ്പം വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. അവസാനം ഭൂകമ്പം വന്നിരിക്കുകയാണ്. അത് ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമാണുണ്ടായതെന്നും മോദി പരിഹസിച്ചു.

കോണ്‍ഗ്രസിലെ ജനാധിപത്യം ഒരു കുടുംബത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. അഴിമതിയാണ് അവരുടെ രാജ്യസേവനം. സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിന് വേണ്ടി മരിക്കാന്‍ കഴിയാത്ത തന്നെപ്പോലെയുള്ളവര്‍ ഇപ്പോള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും സേവനം ചെയ്യുകയുമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.