Connect with us

Video Stories

ഇന്ത്യയിലും സ്പിന്‍ കാത്തിരിക്കുന്നു; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

Published

on

ധാക്ക: ബംഗ്ലാദേശിന്റെ സ്പിന്‍ പന്തുകള്‍ക്കു മുമ്പില്‍ മുട്ടുമടക്കി ചരിത്ര പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യന്‍ പര്യടനത്തിലും രക്ഷയില്ലെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയിലും സ്പിന്‍ വിക്കറ്റുകളാണ് ഇംഗ്ലീഷുകാരെ കാത്തിരിക്കുന്നത് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. തകര്‍പ്പന്‍ ജയത്തോടെ രണ്ടു മത്സര പരമ്പര സമനിലയിലാക്കുകയായിരുന്നു ബംഗ്ലാദേശുകാര്‍. ഒന്നാം ടെസ്റ്റില്‍ വിജയത്തോളമെത്തി കൈവിട്ട ശേഷമാണ് മികച്ച പ്രഹര ശേഷിയുമാി തിരിച്ചെത്തി ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ വിജയം നേടാന്‍ ബംഗ്ലാദേശുകാര്‍ക്കു കഴിഞ്ഞത്. രണ്ടാം ടെസ്റ്റിലെ ഇരു ഇന്നിങ്‌സുകളിലും ആറു വീതം വിക്കറ്റ് പിഴുത പത്തൊമ്പതുകാരന്‍ മെഹ്ദി ഹസന്‍ മിറാസിന്റെ ഉദയമായിരുന്നു പരമ്പരയുടെ പ്രത്യേകത.

രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സിനു പുറത്തായ ഇംഗ്ലണ്ട് ഒന്നാം വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയില്‍ തങ്ങളുടെ മോശം പ്രകനടങ്ങളിലൊന്നാണ് ധാക്കയില്‍ കാഴ്ചവെച്ചത്. 64 റണ്‍സായിരുന്നു ആദ്യ വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയിലെ സമ്പാദ്യം. പാകിസ്താനെതിരെ 2012ല്‍ 72 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 51 ആയിരുന്നു ഈ കണക്ക്. ബംഗ്ലാദേശിനെതിരായ തകര്‍ച്ച ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കയറുകയും ചെയ്തു. ഒന്നാം വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയില്‍ കേവലം 135 പന്താണ് ഇംഗ്ലീഷുകാര്‍ ക്രീസില്‍ നിന്നത്.

ഒരേ സെഷനിലാണ് എല്ലാ വിക്കറ്റുകളും വീണത്. ഒരു സെഷനില്‍ എല്ലാ വിക്കറ്റും ഇംഗ്ലീഷുകാര്‍ക്ക് ഇതിനു മുമ്പ് നഷ്ടമായത് 78 വര്‍ഷം മുമ്പാണ്. 1938ല്‍ ഹെഡ്്‌ലിങിയില്‍ ആയിരുന്നു അത്. വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സില്‍ കളി തുടര്‍ന്ന ശേഷം ഉച്ച ഭക്ഷണത്തിനു മുമ്പ് 123ന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ടിനെ പ്രകടനം വിലയിരുത്തിയ ഡെയ്‌ലി മെയ്‌ലിലെ തന്റെ കോളത്തിലാണ് ഇന്ത്യയെ കുറിച്ച് നാസര്‍ ഹുസൈന്‍ മു്ന്നറിയിപ്പ് നല്‍കിയത്. ‘എട്ടു ആഴ്ചയില്‍ ഏഴു ടെസ്റ്റുകളാണ് ഇംഗ്ലണ്ടിന് കളിക്കാനുള്ളത്. ധാക്കയിലെ അവസാന ടെസ്റ്റിനു മുമ്പായി ഇന്ത്യയിലേക്കുള്ള സംഘത്തെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനു ശേഷമായിരുന്നെങ്കില്‍ സാം ബില്ലിങ്‌സിനെ പോലുള്ളവരെ ഉള്‍പ്പെടുത്താമായിരുന്നു. അദ്ദേഹം വിരലു കൊണ്ട് സ്പിന്‍ ചെയ്യുന്നവരില്‍ ഏറ്റവും മികച്ചവനാണെന്ന് ഗ്രഹാം തോര്‍പെ എന്നോടു പറഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. അടുത്ത ആഴ്ച രാജ്‌കോട്ടിലേക്ക് യോജിച്ച ജോസ് ബട്‌ലറേയും ഉള്‍പ്പെടുത്താമായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ അതായിരുന്നു നല്ലത്. ബംഗ്ലാദേശിലെ ഏകദിന പരമ്പരക്കു ശേഷം അദ്ദേഹം നല്ല ആത്മവിശ്വാസത്തിലായിരുന്നു. ടെസ്റ്റിലേക്കും പരിഗണിക്കാമായിരുന്നു.

ഒട്ടേറെ ഇടംകൈയന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരുമായി ഇംഗ്ലണ്ട് പരമ്പരക്ക് പോകരുതെന്ന് പരമ്പരയുടെ തുടക്കത്തിലേ ഞാന്‍ പറഞ്ഞിരുന്നു. അത് ഒരിക്കല്‍ കൂടി പറയുകയാണ്. എല്ലാവരും മെഹ്്ദി ഹസന്റെ വായില്‍ വീണുകൊടുക്കുകയായിരുന്നല്ലോ. ലോകത്തെ ഏറ്റവും മികച്ച ബൗളറായ രവി അശ്വിന്റെ മുമ്പിലും അതു തന്നെയാകും സ്ഥിതി. രാജ്‌കോട്ട് ടെസ്റ്റില്‍ സ്റ്റീവന്‍ ഫിന്നിനു പകരം സ്റ്റുവര്‍ട്ട ്‌ബ്രോഡിനെ കൊണ്ടുവരണം. ഫിന്നിനേക്കാള്‍ ബ്രോഡാണിനാണ് കരുത്തെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ ബ്രോഡിന്റെ ആവേശവും ആക്രമണോത്സുകതയും ഇംഗ്ലണ്ടിന് ആവശ്യമാണ്. ‘ നാസര്‍ ഹുസൈന്‍ നിരീക്ഷിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending