ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 165 പേര്‍ അറസ്റ്റിലായി. മൂന്നു വര്‍ഷത്തെ കേസുകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഗംഗാ റാം ആഹിര്‍ ആണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ ക്രൈം റെക്കാര്‍ഡ് ബ്യൂറോയുടെ പരിഗണനയിലാണ് കേസുകള്‍. 2014ല്‍ 47 കേസുകളിലായി 58 പേരെ അറസ്റ്റു ചെയ്തു. 2015ല്‍ 30 കേസുകളില്‍ 73 പേരും കഴിഞ്ഞ വര്‍ഷം 28 കേസുകളില്‍ 34 പേരും അറസ്റ്റിലായി. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.