താരങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. അസഹിഷ്ണുതയെക്കുറിച്ച് പരാമര്‍ശം നടത്തി വെട്ടിലായ ബോളിവുഡ് താരങ്ങളാണ് ഷാരൂഖ് ഖാനും അമീര്‍ഖാനുമൊക്കെ. അടുത്തിടെ ഗായകന്‍ സോനുനിഗത്തിന്റെ ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപം സിനിമാ മേഖലയില്‍ നിന്നുതന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതിന്റെ അങ്കലാപ്പ് മാറി വരുന്നതിനിടെയാണ് മതത്തെക്കുറിച്ച് മറ്റൊരു പരാമര്‍ശവുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി രംഗത്തെത്തുന്നത്. ഡി.എന്‍.എ പരിശോധന നടത്തിയതിലൂടെ താന്‍ 16.66ശതമാനം ഹിന്ദുവാണെന്ന് വ്യക്തമായെന്നാണ് നടന്‍ നവാസുദ്ദീന്‍ സിദ്ധീഖി വെളിപ്പെടുത്തിയിരിക്കുന്നത്. ആറു വ്യത്യസ്ഥ മതാചാര വേഷങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട നവാസുദ്ദീന്‍ ഓരോ ഘട്ടത്തിലും ഓരോ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. 55സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ നവാസുദ്ദീന്‍ 16.66ശതമാനം ഹിന്ദുവാണെന്ന് പറയുന്നു. മുസ്ലിമായും സിഖുകാരനായും ക്രിസ്ത്യാനിയായും 16.66ശതമാനം ഉണ്ടെന്നും പറയുന്ന വീഡിയോ, ആത്മാവ് പരിശോധിച്ചപ്പോള്‍ താന്‍ 100ശതമാനം കലാകാരനാണെന്ന് തെളിഞ്ഞുവെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
watch video:
Be the first to write a comment.