Connect with us

kerala

യുവതികളെ പ്രലോഭിപ്പിച്ചത് നവീൻ; പരലോകത്ത് ജീവിക്കുന്നവരുണ്ടെന്ന് വിശ്വസിപ്പിച്ചു

നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ ആര്യയ്ക്ക് അയച്ചുകൊടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി

Published

on

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളും യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍ ആണ് എന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു.

പരലോകം എന്നത് സത്യമാണെന്നും അവിടെ ജീവിക്കുന്നവരുണ്ടെന്നും നവീൻ യുവതികളെ വിശ്വസിപ്പിച്ചു. മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ ആര്യയ്ക്ക് അയച്ചുകൊടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29), ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41) എന്നിവരാണു മരിച്ചത്. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെയും ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്‌സ് റിട്ട. ഉദ്യോഗസ്ഥന്‍ അനില്‍കുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.

kerala

തഫസ്സുല്‍ ഹുസൈന്‍ ഇനി തോട്ടക്കരയിലെ രണ്ട് മുറികളുള്ള ഫ്ളാറ്റിലേക്ക്

ജീവകാരുണ്യപ്രവര്‍ത്തകനായ നാസര്‍ മാനു വാടകയില്ലാതെ ഫ്ളാറ്റ് നല്‍കാന്‍ സന്നദ്ധത അറിയിച്ചെന്ന് നജീബ് കാന്തപുരം എംഎല്‍എ

Published

on

പെരിന്തല്‍മണ്ണ: അസം ബാലന്‍ തഫസ്സുല്‍ ഹുസൈനും കുടുംബവും രണ്ടാഴ്ചക്കകം പെരിന്തല്‍മണ്ണ തോട്ടക്കരയിലെ രണ്ട് മുറികളുള്ള ഫ്‌ലാറ്റിലേക്ക് മാറും. ജീവകാരുണ്യപ്രവര്‍ത്തകനായ നാസര്‍ മാനു വാടകയില്ലാതെ ഫ്ളാറ്റ് നല്‍കാന്‍ സന്നദ്ധത അറിയിച്ചെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ ദിവസം മുനിസിപ്പല്‍ കൗണ്‍സിലര്‍ പത്തത്ത് ജാഫറിനൊപ്പം ഹുസൈന്‍ ഈ ഫ്‌ലാറ്റ് സന്ദര്‍ശിച്ചു. ഹുസൈന് സ്‌കൂളിലേക്ക് പോകാനുള്ള സൗകര്യവും കൂടെ പരിഗണിച്ചാണ് ഈ ഫ്‌ലാറ്റ് ഉറപ്പിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് തഫസ്സുലും കുടുംബവും മഞ്ചേരിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് താമസം മാറിയത്. വാഹനാപകടത്തില്‍ ഹുസൈന്റെ പിതാവ് മരിച്ചിരുന്നു. ഇതോടെ അസുഖബാധിതയായ ഉമ്മയെ ചികിത്സിക്കാനും കുടുംബം പോറ്റാനും ചായയും പലഹാരവുമായി തഫസ്സുല്‍ പെരിന്തല്‍മണ്ണ ബൈപാസ് റോഡിലേക്കിറങ്ങിറങ്ങുകയായിരുന്നു.

പെരിന്തല്‍മണ്ണ ബോയ്സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് തഫസ്സുല്‍. സ്‌കൂള്‍വിട്ട ശേഷമാണ് കുട്ടി തൊഴിലിനിറങ്ങുന്നത്. ഒരു വ്ളോഗര്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നതോടെയാണ് തഫസ്സുലിന്റെ കഥയറിഞ്ഞ് നജീബ് കാന്തപുരം ഇടപെട്ടിരുന്നു. തഫസ്സുലിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് നജീബ് കാന്തപുരം നേരത്തെ അറിയിച്ചിരുന്നു.

Continue Reading

kerala

നിലവിലെ ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതി ചേര്‍ത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണം; വി ഡി സതീശന്‍

‘ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒര്‍ജിനലാണോയെന്ന് ഉറപ്പു വരുത്തണം’

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണമെന്നും ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം പൂശാന്‍ ശില്‍പങ്ങള്‍ വീണ്ടും അയാളെ ഏല്‍പ്പിച്ചത്. നിലവിലെ ദേവസ്വം പ്രസിഡന്റിന്റെയും ബോര്‍ഡിന്റെയും ഭാഗത്തുനിന്നും നിയമ വിരുദ്ധ ഇടപെടലുണ്ടായെന്നു വ്യക്തം. കോടതിയെ കബളിപ്പിക്കാന്‍ നിലവിലെ ബോര്‍ഡ് ശ്രമിച്ചെന്ന സംശയവും ഹൈക്കോടതി വിധിയിലുണ്ട്.

ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ക്ക് വിറ്റോയെന്ന സംശയവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെ എല്ലാ വസ്തുക്കളും കോടതി നിരീക്ഷണത്തില്‍ പരിശോധിച്ച് മൂല്യനിര്‍ണയം നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപിസ്റ്റുകളും ഡോക്ടര്‍മാരല്ലെന്ന് ഹൈക്കോടതി

ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

എറണാകുളം: ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപിസ്റ്റുകളും ഡോക്ടര്‍മാരല്ലെന്ന് ഹൈക്കോടതി. പേരിന് മുന്നില്‍ ഇവര്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നത് തടയണമെന്ന ഫിസിക്കല്‍ മെഡിസിന്‍ അസോസിയേഷന്റെ ഹരജി ഹൈക്കോടതി സ്വീകരിച്ചു.

ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പി പ്രൊഫഷണലുകളും തങ്ങളെ ആരോഗ്യ സംരക്ഷണ ദാതാക്കളായി പ്രഖ്യാപിക്കരുതെന്നും അവരുടെ പേരില്‍ ‘ഡോ’ എന്ന പ്രിഫിക്സ് ഉപയോഗിക്കരുതെന്നും ഫിസിയോതെറാപ്പിസ്റ്റുകളുടെയും ഒക്യുപേഷണല്‍ തെറാപ്പിയുടെയും പ്രൊഫഷണല്‍ സേവനങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്ന ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതിയോട് ഹരജിയില്‍ ആവശ്യപ്പെട്ടു.

1916ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്ടിലെ വ്യവസ്ഥകളും ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി എന്നിവയ്ക്കുള്ള യോഗ്യതാധിഷ്ഠിത പാഠ്യപദ്ധതിയിലെ (Ext.P1, P1(a)) എന്നീ വകുപ്പുകളും തമ്മില്‍ വ്യക്തമായ വൈരുദ്ധ്യമുണ്ട്. അംഗീകൃത മെഡിക്കല്‍ യോഗ്യത കൈവശം വയ്ക്കാതെ ‘ഡോക്ടര്‍’ എന്ന തലക്കെട്ട് ഉപയോഗിക്കുന്ന ഏതൊരു ഫിസിയോതെറാപ്പിസ്റ്റും നിയമലംഘനമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Continue Reading

Trending