crime
‘തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
രജനികാന്തക്കെതിരെ ഐപിസി 1860,302 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

തൃശൂരില്‍ ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ എഫ്‌ഐആര്‍ പുറത്ത്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനില്‍ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്‌ഐആര്‍. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എഫ്‌ഐആര്‍.
എസ്11കോച്ചിൻ്റെ പിന്നിൽ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടി ടി ഇയെ ഇരു കൈകൾ കൊണ്ടും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. തൃശ്ശൂരിൽ നിന്ന് കയറിയ പ്രതിയോട് മുളങ്കുന്നത്ത്കാവ് കഴിഞ്ഞപ്പോഴാണ് ടിടിഇ ടിക്കറ്റ് ചോദിച്ചത്. രജനികാന്തക്കെതിരെ ഐപിസി 1860,302 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നിൽക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതി രജനീകാന്ത് (42)ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.
crime
കോട്ടയത്ത് വന്‍കവര്‍ച്ച: വയോധികയും മകളും താമസിക്കുന്ന വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ വന്‍ കവര്‍ച്ച നടന്നു. വയോധികയയായ അന്നമ്മ തോമസ് (84), മകള്‍ മകള്‍ സ്നേഹ ഫിലിപ്പ് (54) എന്നിവര്‍ താമസിക്കുന്ന വീട്ടില്‍നിന്നും 50 പവനും പണവുമാണ് കവര്‍ന്നത്. സ്നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസം രാത്രി അന്നമ്മ തോമസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
21-ാം നമ്പര്‍ കോട്ടേജിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആണ് കവര്‍ന്നത്. തുടര്‍ന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം രാത്രി 2 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയുള്ള സമയത്താണ് നടന്നതെന്നാണ് പൊലീസ് നിഗമനം. കാട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഫ്‌ലാറ്റുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
crime
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കസ്റ്റംസ് ഇന്‍സ്പക്ടര്‍ കെ അനീഷിനെതിരെയാണ് നടപടി. 2023ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് കെ അനീഷ്. നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം. ഡിആര്‍ഐയാണ് അനീഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
crime
‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല് ആക്രമിച്ചാല് നേരിടാന് തയ്യാറെന്ന് ഹിസ്ബുല്ല
-
kerala3 days ago
ആലപ്പുഴയില് നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്ദ്ദനം; കേസെടുത്ത് പൊലീസ്
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്ന്ന് അട്ടിമറി നടത്തി രാഹുല് ഗാന്ധി
-
kerala3 days ago
കണ്ണൂര് സര്വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala3 days ago
ചേര്ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala3 days ago
കോതമംഗലത്ത് അന്സിലിനെ കൊല്ലാന് അഥീന റെഡ്ബുള്ളില് കളനാശിനി കലര്ത്തിയതായി കണ്ടെത്തല്
-
kerala3 days ago
‘സംസാരത്തില് അധിക്ഷേപം ഇല്ല’; അടൂര് ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
-
Film3 days ago
‘ജയിക്കാന് സാധ്യതയുള്ളവര്ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്വതി