തിരുവനന്തപുരം: ബിജുരമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരതുക വെട്ടിക്കുറച്ച് മുന്‍മന്ത്രി കെ.എം മന്ത്രി. പത്തു കോടി രൂപക്കു പകരം 20 ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച അപേക്ഷ മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

k-m-mani-650_121114031600

ബാര്‍കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് ആരംഭിച്ചതിനു പിന്നാലെയാണ് നടപടി. കോടതി ഫീസായി പതിനഞ്ചു ലക്ഷം രൂപ കെട്ടിവെക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും മാണി അപേക്ഷയില്‍ ആവശ്യപ്പെടുന്നു.


Dont Miss:മുഖ്യമന്ത്രിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടി; മേഖലാ സെക്രട്ടറി ഉള്‍പ്പെടെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍


അതേസമയം, മാണിക്കെതിരെ ബാര്‍കോഴ കേസിലെ നിലവിലെ സ്ഥിതി വിവരിച്ച് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.