X
    Categories: indiaNews

നീറ്റ് പരാജയം: 19കാരന്‍ ജീവനൊടുക്കി, മണിക്കൂറുകള്‍ക്കകം പിതാവും

തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട വിഷമത്തില്‍ ജീവനൊടുക്കിയ 19 കാരന്റെ പിതാവ് മരിച്ച നിലയില്‍. ചെന്നൈയില്‍ കോപെട്ടക്ക് സമീപം കുറിഞ്ഞിയിലാണ് സംഭവം. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് എസ് ജഗദീശ്വരന്‍ എന്ന വിദ്യാര്‍ത്ഥി ജീവനടക്കിയത്. പിന്നാലെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അച്ഛന്‍ പി സല്‍വശേഖരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി.

webdesk11: