News
നെതന്യാഹു സർക്കാരിനെ പിരിച്ചുവിടണം, തെരഞ്ഞെടുപ്പ് നേരത്തെ നടത്തണം; ടെൽ അവീവിൽ ആയിരങ്ങളുടെ പ്രതിഷേധം
ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
ഇസ്രാഈലി പാര്‍ലമെന്റിനെ പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്രാഈലികള്‍ ടെല്‍ അവീവില്‍ പ്രതിഷേധം നടത്തിയതായി ഹാരറ്റ്സിന്റെ റിപ്പോര്‍ട്ട്.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെതിരെ നൂറുകണക്കിന് ഇസ്രാഈലികള്‍ പങ്കെടുത്ത പ്രതിഷേധ സമരം നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം യുദ്ധകാല ക്യാബിനറ്റില്‍ അംഗമായ ബെന്നി ഗാന്റ്സിന്റെ പാര്‍ട്ടി അധികാരം നേടുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചാനല്‍ 13 പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍ അനുസരിച്ച് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ലികുഡ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 16 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ.
120 അംഗങ്ങളുള്ള നെസെറ്റ് എന്നറിയപ്പെടുന്ന പാര്‍ലമെന്റില്‍ 32 സീറ്റുകളാണ് നെതന്യാഹുവിന്റെ പാര്‍ട്ടിക്കുള്ളത്. മുന്‍ പ്രതിരോധ മന്ത്രി ബെന്നി ഗാരറ്റ്സിന്റെ സെന്ററിസ്റ്റ്, ലിബറല്‍ പാര്‍ട്ടിയായ നാഷണല്‍ യൂണിറ്റി പാര്‍ട്ടി നിലവിലെ 12ല്‍ നിന്ന് 38 സീറ്റുകളിലേക്ക് ഉയരുമെന്ന് സര്‍വേ പ്രവചിക്കുന്നു.
യയര്‍ ലാപിഡിന്റെ യേഷ് ആറ്റിഡ് പാര്‍ട്ടിക്കും ജനകീയത നഷ്ടപ്പെട്ടുവെന്നും പാര്‍ലമെന്റിലെ 24 എം.പിമാരില്‍ നിന്ന് 15 എം.പിമാരിലേക്ക് കൂപ്പുക്കുത്തുമെന്നും സര്‍വേ പറയുന്നു. ഒക്ടോബര്‍ ഏഴിലെ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഇസ്രാഈലിന്റെ ജുഡീഷ്യല്‍ സംവിധാനം പരിഷ്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇസ്രാഈലിലുടനീളം വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പാര്‍ലമെന്റിന് കോടതിയെക്കാള്‍ അധികാരം നല്കുന്ന നിയമങ്ങള്‍ നെതന്യാഹു സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ഈ നിയമം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായി.
News
വണ്‍പ്ലസ് 15ആര് ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു; മള്‍ട്ടിഫങ്ക്ഷന്‍ ‘പ്ലസ് കീ’യാണ് പ്രധാന ആകര്‍ഷണം
ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.
മുബൈ: സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തി വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ മോഡല്‍ വണ്‍പ്ലസ് 15ആര് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും. ഉപകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ മള്‍ട്ടിഫങ്ഷണല്‍ ‘പ്ലസ് കീ’ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ മുഴുവന്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ മുമ്പ് ചൈനയില്‍ പുറത്തിറങ്ങിയ OnePlus Ace 6 നെ റീബ്രാന്‍ഡ് ചെയ്തായിരിക്കാം ഇന്ത്യയിലെ 15ആര് എത്തുക എന്നാണ് സൂചന. 165Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5k LTPS AMOLED ഡിസ്പ്ലേ IP66, IP68, IP69, IP69k സര്ട്ടിഫിക്കേഷന് — വെള്ളവും പൊടിയും കൂടുതല്‍ പ്രതിരോധിക്കാന്‍ 50MP OIS പ്രൈമറി ക്യാമറ + 8MP അള്‍ട്രാവൈഡ് 16MP ഫ്രണ്ട്് ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും 7,800mAh ബാറ്ററി + 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് Ace 6 ന്റെ സവിശേഷതകള്‍ R സീരീസില്‍ പരമ്പരാഗതമായി വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇല്ലാത്ത നയം വണ്‍പ്ലസ് തുടരാനാണ് സാധ്യത. ഉപകരണത്തെ കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ളാഷ് വൈറ്റ്, ക്വിക്ക്സില്‍വര്‍ എന്നീ നിറങ്ങളില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഛിലജഹൗ െഅരല 6യുടെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം ?32,000 മുതലാണ് തുടങ്ങിയിരുന്നത്, അതിനാല്‍ ഇന്ത്യന്‍ വിലയും ഇതേ നിരക്കിനോട് സാമ്യമുണ്ടാകുമെന്ന് കരുതുന്നു.
kerala
കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര് ദുരിതത്തില്‍
ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.
ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര് അതില്‍ 15 പേര് മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
kerala
ഉച്ചയ്ക്ക് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.
കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന് 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന് 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന് 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന് വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala23 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala20 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

