Cricket
അഫ്ഗാനിസ്താനെതിരായ ടി20 പരമ്പര; ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും, ടീമിലിടം നേടി സഞ്ജു സാംസണ്
അതേസമയം പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടില്ല.
അഫ്ഗാനിസ്താനെതിരായ 3 ട്വന്റി20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസനെ ടീമില്‍ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടീമിലുണ്ട്. രോഹിത്താണ് ക്യാപ്റ്റന്‍.
വിക്കറ്റ് കീപ്പര്‍മാരായി ജിതേശ് ശര്‍മയെയും സഞ്ജു സാംസണെയുമാണ് പരിഗണിച്ചത്. അതേസമയം പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ് ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്, മുകേഷ് കുമാര്‍.
അഫ്ഗാനിസ്താന്റെ 19 അംഗ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ടീം സ്ക്വാഡ്: ഇബ്രാഹിം സദ്രാന് (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഹസ്റത്തുള്ള സസായ്, റഹ്മത്ത് ഷാ, നജീബുള്ള സദ്രാന്, മുഹമ്മദ് നബി, കരീം ജന്നത്, അസ്മത്തുള്ള ഒമര്‍സായ്, ഷറഫുദ്ദീന് അഷ്റഫ്, മുജീബുര്‍ റഹ്മാന്, ഫസല്‍ഹഖ് ഫാറൂഖി, ഫരീദ് അഹ്മദ്, നവീന്‍ ഉള് ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖൈസ് അഹ്മദ്, ഗുല്‍ബാദിന്‍ നയിബ്, റാഷിദ് ഖാന്.
Cricket
സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം
ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.
രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Cricket
ഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ താരവും, ഇന്ത്യക്കാരില്‍ നാലാമത്തെ താരവുമാണ് രോഹിത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലുമായി 20,000 റണ്‍സ് എന്ന നാഴികക്കല്ലാണ് ‘ഹിറ്റ്മാന്’ പിന്നിട്ടിരിക്കുന്നത്. ലോകക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ താരവും, ഇന്ത്യക്കാരില്‍ നാലാമത്തെ താരവുമാണ് രോഹിത്. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സ് എടുത്തതോടെയാണ് രോഹിത് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. നേരത്തെ സച്ചിന് ടെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്ലി (27,910), രാഹുല്‍ ദ്രാവിഡ് (24,064) എന്നിവര്‍ റണ്‍സ് തികച്ചിരുന്നു. നിലവില്‍ 50 സെഞ്ച്വറികളും 110 അര്‍ധസെഞ്ച്വറികളും രോഹിത്തിന്റെ പേരിലുണ്ട്. സച്ചിനും (100) കോഹ്ലിക്കും (83) ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ലധികം സെഞ്ച്വറികള്‍ നേടുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്.
അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള് ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്താനായത്. 21 മത്സരങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.
ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന് റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്ട്ടന് മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്സ്കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്ബിന് ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Cricket
ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം, കുല്‍ദീപിനും പ്രസിദ് കൃഷ്ണയ്ക്കും നാല് വിക്കറ്റ്
സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്താനായത്.
ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള് ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്താനായത്. 21 മത്സരങ്ങള്‍ക്കിടെയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.
ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റയാന് റിക്കിള്‍ട്ടനെ നഷ്ടമായി. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് റിക്കില്ട്ടന് മടങ്ങിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്സ്കെക്കോ, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്‍ 29 റണ്‍സെടുത്ത ഡീവാള്‍ഡ് ബ്രെവിസിനെയും 15 പന്തില്‍ 17 റണ്‍സെടുത്ത മാര്‍കോ യാന്‍സനെയും 38ാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ കോര്ബിന് ബോഷിനെയും, എല്‍ബിഡബ്ല്യൂവില്‍ കുരുക്കി ലുങ്കി എന്‍ഗിഡിയെയും കുല്‍ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala16 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
news20 hours agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
