തിരുവനന്തപുരം: കൊവിഡ് വാര്‍ത്താസമ്മേളനം വേദി സംസ്ഥാന സര്‍ക്കാരിന്റെ പരസ്യവേദിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിവാദങ്ങള്‍ പ്രതിരോധിക്കാനാവാതെ നട്ടം തിരിയുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി പ്രതിദിന കോവിഡ് വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി പ്ിആര്‍ വര്‍ക്കിന്റെ വേദിയാക്കിയത്. ഭരണനേട്ടങ്ങളെന്ന് വിവരിക്കുന്ന വീഡിയോയുമായി പുതുപരസ്യപ്രചാരണ തന്ത്രത്തിനാണ് മുഖ്യമന്ത്രി ഇന്നലെ തുടക്കമിട്ടത്. കൊവിഡ് വാര്‍ത്താസമ്മേളനങ്ങള്‍ പോലും പി ആര്‍ സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ കുടുതല്‍ ബലം പകരുന്ന നടപടിയായിരിക്കുകയാണിത്.

പതിവ് കൊവിഡ് വാര്‍ത്താസമ്മേളനത്തിനിടെ മുന്‍കൂട്ടി അറിയിക്കാതെയാണ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ച ശേഷം നൂറ് ദിന കര്‍മ്മ പരിപാടിയുടെ പിആര്‍ഡി വീഡിയോ മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിവാദ വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മറുപടിക്കായി മാധ്യമപ്രവര്‍ത്തകര്‍ കാത്തിരുന്നപ്പോഴാണ് എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് പരസ്യ വീഡിയോയിലേക്ക് പോയത്.