മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 14,976 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,66,129 ആയി. 430 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത് .36,181 പേരാണ് ഇതുവരെ മരിച്ചത്. 19,212 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10,69,159 ആയി. 2,60,363 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

മുംബൈയില്‍ ഇന്ന് 1713 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 49 പേര്‍ മുംബൈയില്‍ ഇന്ന് മരിച്ചു. ചേരി പ്രദേശമായ ധാരാവിയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 188 ആക്ടീവ് കേസുകളാണ് ധാരാവിയിലുള്ളത്.

കര്‍ണാടകയില്‍ ഇന്ന് 10,453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 136 പേര്‍ ഇന്ന് മരിച്ചു. ആന്ധ്രാപ്രദേശില്‍ ഇന്ന് 6190 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 35 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. 9836 പേര്‍ ഇന്ന് രോഗമുക്തി നേടി. തമിഴ്‌നാട്ടില്‍ ഇന്ന് 5546 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 70 പേര്‍ ഇന്ന് മരിച്ചു. 5501 പേര്‍ ഇന്ന് രോഗമുക്തി നേടി.