ലക്‌നൗ: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ക്കുകള്‍ക്കും ഡിവൈഡറുകള്‍ക്കും പിന്നാലെ യു.പിയില്‍ ടോള്‍ബൂത്തുകള്‍ക്കും കാവിനിറം. മുസഫര്‍നഗര്‍-ഷരാണ്‍പൂര്‍ ഹൈവേയിലെ ടോള്‍ബൂത്തുകള്‍ക്കാണ് കാവി നിറം നല്‍കിയിരിക്കുന്നത്.

ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം യു.പിയില്‍ എല്ലാം കാവിയാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ക്കെല്ലാം കാവിനിറമാണ്. സെക്രട്ടറിയേറ്റ് കാവിയാക്കിതിന് പിന്നാലെയാണ് യോഗി സര്‍ക്കാര്‍ ഡിവൈഡറുകള്‍, പ്രതിമകള്‍ തുടങ്ങിയവക്കെല്ലാം കാവി നിറം നല്‍കാന്‍ തുടങ്ങിയത്. ഈ നീക്കമാണ് ഇപ്പോള്‍ ടോള്‍ ബൂത്തുകളിലെത്തി നില്‍ക്കുന്നത്.