പുതിയ ഓഡിയോ പ്ലേബാക്ക് ഫീച്ചറുമായി വാട്‌സ്ആപ്പ് . ഇനി വാട്സ്ആപ്പ് തുറക്കാതെ മൊബൈലിലെ നോട്ടിഫിക്കേഷന്‍ പാനലില്‍വച്ചു തന്നെ ഓഡിയോ കേള്‍ക്കാന്‍ സാധിക്കും. വാട്സ്ആപ്പിന്റെ പുതിയ വെര്‍ഷനിലാണ് ഈ സംവിധാനമുള്ളത്. പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയ ബീറ്റാ വെര്‍ഷന്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്.

ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ വീഡിയോ കോളും ഓഡിയോ കോളും ചെയ്യാന്‍ സാധിക്കുന്ന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റിലൂടെ നേരത്തെ ടെക്സ്റ്റ് മെസ്സേജുകള്‍ മാത്രമാണ് സാധിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലെ പോലെ വീഡിയോ കാണാനും ഡാര്‍ക് മോഡും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വാട്സ്ആപ്പ് ആരംഭിച്ചിട്ടുണ്ട്.