Football
ഓറഞ്ച് സൈന്യത്തിനായി ആര് ഗോളടിക്കും
ലോകോത്തര നിലവാരമുള്ള ഒരു ഡിഫന്‍ഡറുണ്ട്, രണ്ട് മധ്യനിരക്കാരുമുണ്ട്. പക്ഷേ ഗോളടിക്കാന്‍ അത്ര ക്ലാസ് ഉള്ള ഒരാളില്ല. അതാണ് യൂറോയില്‍ ഹോളണ്ടിന്റെ പ്രശ്നം. ഗ്രൂപ്പ് സിയില്‍ ഉക്രൈന്, ഓസ്ട്രിയ, നോര്‍ത്ത് മാസിഡോണിയ എന്നിവര്‍ക്കൊപ്പമാണ് 1988 ലെ യൂറോപ്യന്‍ ചാമ്പ്യന്മാര്. ഫ്രാങ്ക് ഡി ബോയര്‍ എന്ന വിഖ്യാതനായ മുന്‍ മധ്യനിരക്കാരനാണ് ടീമിന്റെ അമരക്കാരന്. അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അവസാന 26 ല്‍ പുതുമുഖങ്ങള്‍ ധാരാളമുണ്ട്.
അയാക്സ് ആംസ്റ്റര്‍ഡാമിന്റെ 19 കാരനായ വിസ്മയം ജുറിയാന്‍ ടിപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ടീമിലെ കാവല്ക്കാരന് മാര്‍തന്‍ സ്റ്റെകലന്‍ബര്‍ഗിനെ പോലുള്ള സീനിയേഴ്സിനും കോച്ച് ഇടം നല്‍കിയിട്ടുണ്ട്. ലിവര്‍പൂളിന്റെ മധ്യനിരക്കാരന് ജോര്‍ജിനോ വിനാല്‍ഡമാണ് നായകന്. പക്ഷേ അതേ ക്ലബിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡിജിക് ടീമില്‍ ഇല്ല എന്നത് വലിയ ആഘാതവും. യൂറോപ്യന്‍ ക്ലബ് സീസണിന്റെ തുടകത്തില്‍ പരുക്കേറ്റ് പുറത്തായതാണ് വാന്‍ ഡിജിക്. അദ്ദേഹത്തിന്റെ അഭാവം ഇത്തവണ ലിവര്‍പൂളിന്റെ പ്രകടനത്തിലുണ്ടായിരുന്നു. സീസണിലുടനീളം തപ്പിതടഞ്ഞ ജുര്‍ഗന്‍ ക്ലോപ്പെയുടെ ടീം അവസാന ദിവസത്തിലാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും നേടിയത്.
ഡച്ചുകാരുടെ വലിയ പ്രശ്നം മുന്‍നിരയിലാണ്. പ്രഖ്യാപിക്കപ്പെട്ട മുന്‍നിരയില്‍ വിലാസമുള്ളവര്‍ കുറവാണ്. ലിയോണിന്റെ സൂപ്പര്‍ താരം മെംഫിസ് ഡിപ്പേക്കൊപ്പം സെവിയെയുടെ ലൂക് ഡിജോംഗാണ് കളി കമ്പക്കാര്‍ക്ക് പരിചയമുള്ളയാള്‍. 2010 ലെ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ശേഷം കുറച്ച് കാലം യൂറോപ്യന്‍ സോക്കറില്‍ നിന്ന് അപ്രത്യക്ഷമായവരാണ് ഡച്ചുകാര്‍. യൂറോ ഫൈനല്‍ റൗണ്ടിലേക്ക് അവര്‍ എത്തുന്നത് തന്നെ ഏഴ് വര്‍ഷത്തിന് ശേഷമാണ്. ആര്യന് റൂബന്‍, റോബിന് വാന്‍ പര്‍സി, വെസ്ലെ സ്നൈഡര്‍ തുടങ്ങിയ മെഗാ താരങ്ങളുടെ തലമുറക്ക് ശേഷം അതേ കരുത്തിലുള്ള കളിക്കാരുടെ അഭാവമായിരുന്നു ഡച്ചുകാരെ പിറകോട്ടടിപ്പിച്ചത്. എന്നാല്‍ അയാക്സിനെ പോലുള്ളവര്‍ 2019 ലെ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ വരെയെത്തിയപ്പോഴാണ് വീണ്ടും ലോകം ഡച്ചു പുതുതലമുറയെക്കുറിച്ച് അറിയാന്‍ തുടങ്ങിയത്. അയാക്സ് താരങ്ങളായ മത്ജിസ് ഡി ലിറ്റിനെ യുവന്തസും ഫ്രാങ്കി ഡി ജോംഗിനെ ബാര്‍സയും റാഞ്ചിയപ്പോള്‍ അയാക്സ് ദുര്‍ബലമായി.
ഈ രണ്ട് പേരുമാണിപ്പോള്‍ ഡി ബോയര്‍ സംഘത്തിലെ സൂപ്പര്‍ താരങ്ങള്‍. ഇവരെ മുന്‍നിര്‍ത്തിയാണ് കോച്ചിന്റെ പ്ലാനിംഗും. യോഹാന്‍ ക്രൈഫ് എന്ന ഡച്ച് ഇതിഹാസത്തിന്റെ വെല്‍വറ്റ് വിപ്ലവത്തിന്റെ ഉല്‍പ്പന്നങ്ങളാണ് ഡി ലിറ്റും ഡി ജോംഗുമെല്ലാം. അയാക്്സിലുടെ വളര്‍ന്ന് ഇപ്പോള്‍ യൂറോപ്പിലുടനീളം അറിയപ്പെടുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഡി ലിറ്റ് പ്രതിയോഗികളായ മുന്‍നിരക്കാരുടെ വരവ് വ്യക്തമായി തടയുന്ന അനുഭവ സമ്പന്നാണിപ്പോള്‍. 19-ാം വയസില്‍ തന്നെ അയാക്സിന്റെ നായകനായത് വഴി ഇപ്പോള്‍ ആവശ്യത്തിലധികം പക്വത അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. യുവന്തസില്‍ ജോര്‍ജിനി ചെലിനിക്കൊപ്പം കളിച്ചതോടെ വലിയ അറിവുകളും അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു.
ബാര്സയില് മെസിക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ഡി ജോംഗ് നടത്തിയത്. ബാര്‍സയുടെ 37 ലാലീഗ മല്‍സരങ്ങളില്‍ കളിച്ചു. മൂന്ന് ഗോളുകളും സ്ക്കോര്‍ ചെയ്തു. കിംഗ്സ് കപ്പ് ബാര്‍സ നേടിയപ്പോള്‍ മെസിക്കൊപ്പം ഡി ജോംഗായിരുന്നു കളം നിറഞ്ഞത്. പിന്‍നിരയില്‍ ഡി ലിറ്റും മധ്യനിരയില്‍ ഡോ ജോംഗും വിനാല്‍ഡവും- അപ്പോഴും മുന്‍നിരയില്‍ ആര്…? അവിടെയാണ് ഡച്ചുകാരുടെ പ്രശ്നം.
Football
യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്ബോള്‍ അസോസിയേഷന്
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു
യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്ബോള്‍ അസോസിയേഷന് ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന് ഫുട്ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന് പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.
പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര് എതിര്‍ക്കുകയും രണ്ട് പേര് വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്ബോള്‍ ഭരണ സമിതികളുടെ തലവന്മാര് സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.
ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന് ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന് യുനൈറ്റഡിനെയും സ്പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്സ് തോല്പിച്ചിരുന്നു.
Football
സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.
തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന് തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.
എന്നാല്‍ ഇവാന് മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്സിക്ക് മിന്നും വിജയം നേടാനായി.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
