Connect with us

kerala

മലപ്പുറത്തുനിന്ന് വഴിക്കടവ് വഴി ഊട്ടിയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ്; കെഎസ്ആർടിസിയുടെ പുതിയ സർവീസ് 

എല്ലാ ദിവസവും രാവിലെ 11 മണിക്ക് മലപ്പുറത്തുനിന്ന് യാത്ര തിരിക്കുന്ന ബസ് മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ വഴി വൈകിട്ട് നാല് മണിയോടെ ഊട്ടിയിൽ എത്തിച്ചേരും

Published

on

ഊട്ടിയിലേക്കുള്ള യാത്രികർക്കായി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി. മലപ്പുറം ഡിപ്പോയിൽനിന്നാണ് ഊട്ടിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ സർവീസ്.

എല്ലാ ദിവസവും രാവിലെ 11 മണിക്ക് മലപ്പുറത്തുനിന്ന് യാത്ര തിരിക്കുന്ന ബസ് മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ വഴി വൈകിട്ട് നാല് മണിയോടെ ഊട്ടിയിൽ എത്തിച്ചേരും. ഊട്ടിയിൽനിന്ന് വൈകിട്ട് 4.45ന് തിരിക്കുന്ന ബസ്, രാത്രി 9.50ഓടെ മലപ്പുറത്ത് മടങ്ങിയെത്തും.

♦️ സമയക്രമം:
മലപ്പുറം–ഊട്ടി
➖➖➖➖➖➖➖➖➖
11:00AM മലപ്പുറം
11:25AM മഞ്ചേരി
12:10PM നിലമ്പൂർ
12:40PM വഴിക്കടവ് 02:05PM ഗൂഡല്ലൂർ
03:05PM നടുവട്ടം
04:00PM ഊട്ടി

♦️ ഊട്ടി — മലപ്പുറം:
➖➖➖➖➖➖➖➖
04:45PM ഊട്ടി
06:50PM ഗൂഡല്ലൂർ
07:50PM വഴിക്കടവ്
08:30PM നിലമ്പൂർ
09:25PM മഞ്ചേരി
09:50PM മലപ്പുറം

മലപ്പുറം-ഊട്ടി സൂപ്പർ ഫാസ്റ്റ് ബസിലേക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാനാകും. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയുമാണ് ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാനാകുക.

കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം കെ എസ് ആർ ടി സിയിലെ 0483-2734950 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടിയെ ആക്രമിച്ച കേസിലെ വിധി കടുത്ത നിരാശയെന്ന് ഡബ്ല്യുസിസി

എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.

Published

on

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. ഈ പോരാട്ടത്തിൽ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് മുന്നിൽ ബാക്കിവെച്ചത് നീതിയല്ലെന്നും കരുതലല്ലെന്നും സംഘടന വിമർശിച്ചു.

പെൺകേരളത്തിന് ഈ വിധി നൽകുന്ന സാമൂഹ്യപാഠം, ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനകമായ സന്ദേശമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. വിധി സൂക്ഷ്മമായി പഠിച്ച ശേഷം തുടർനടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു.

ഇതിനിടെ, വിധിയിൽ അത്ഭുതമില്ലെന്നും വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്നും അവർ പറഞ്ഞു. 2020ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും, കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അന്വേഷണം അടുക്കുമ്പോൾ മാത്രം കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം സംഭവിച്ചുവെന്നത് പ്രോസിക്യൂഷനും മനസിലായിരുന്നുവെന്നും അതിജീവിത ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Continue Reading

kerala

‘ഒപ്പമുണ്ട്’ അതിജീവിതയുടെ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ അത്ഭുതമില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്

Published

on

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ അത്ഭുതമില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്. നേരത്തെയും അതിജീവിതയുടെ ഒപ്പമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

”നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുനിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. ഈ തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായാധിപന്മാര്‍ ഉണ്ടാകുമെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് അതിജീവിത തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

അതേസമയം, അതിജീവിതയെ പിന്തുണച്ച് നടി മഞ്ജു വാര്യരും രംഗത്തെത്തി. കുറ്റം ചെയ്തവര്‍ മാത്രമാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടതെന്നും, ആക്രമണം ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും പകല്‍വെളിച്ചത്തില്‍ പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നും മഞ്ജു സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും തൊഴില്‍സ്ഥലങ്ങളിലും തെരുവുകളിലും ജീവിതത്തിലും ഭയമില്ലാതെ തല ഉയര്‍ത്തി നടക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയും സി.പി.എം അക്രമം തുടരുന്നു; വി.ഡി. സതീശന്‍

പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു

Published

on

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം കനത്ത തിരിച്ചടി നല്‍കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നാട്ടില്‍ സി.പി.എം അക്രമം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ നഗരസഭ 44-ാം വാര്‍ഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും തകര്‍ത്തിട്ടുണ്ട്.

നഗരസഭ ഒമ്പതാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. സുരേഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും, തെളിവുകളുണ്ടായിട്ടും കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

പാനൂര്‍ നഗരസഭയിലെ ദയനീയ പരാജയത്തിന് ശേഷവും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. കണ്ണൂരിലെ സി.പി.എം ബോംബും വടിവാളുകളുമായി പ്രകടനം നടത്തുന്ന തീവ്രവാദ സംഘടനയായി അധഃപതിച്ചുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറ, വടകര ഏറാമല, തുരുത്തിമുക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടതായും, ഇന്ദിരാഗാന്ധി പ്രതിമ ബോംബെറിഞ്ഞ് തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബേഡകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമണം തടയാനെത്തിയ പൊലീസുകാരെയും ആക്രമിച്ചെന്നും, ബത്തേരിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിന് നേരെ കമ്പിവടികള്‍ ഉപയോഗിച്ച് ആക്രമണം നടത്തി വാഹനങ്ങള്‍ തകര്‍ത്തതായും സതീശന്‍ ആരോപിച്ചു.

സ്വന്തം അണികളെന്നു നടിക്കുന്ന ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുണ്ടെന്ന് പിണറായി വിജയന്‍ മറക്കരുതെന്നും, കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

Continue Reading

Trending