കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമടക്കം സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതോടെ ഞായറാഴ്ച്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ റീ പോളിങ് നടക്കും. കണ്ണൂര്‍ മണ്ഡലത്തിലെ ധര്‍മ്മടത്തെ ബൂത്ത് നമ്പര്‍ 52,53 ലും കാസര്‍കോട്ടെ തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48 ലും റീ പോളിങ് നടത്താനാണ് ഇന്ന് തീരുമാനിച്ചത്. കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ എ.യു.പി സ്‌കൂളിലെ ബൂത്ത് 19, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 69,70 ബൂത്തുകള്‍ ,തളിപ്പറമ്പ് മണ്ഡലത്തിലെ 166ാം ബൂത്ത് എന്നിവിടങ്ങളിലേക്ക് റീ പോളിങ് നടത്താന്‍ വ്യാഴാഴ്ച്ച തീരുമാനിച്ചിരുന്നു.