kerala
പുതുവല്‍സരാഘോഷം; കേരളത്തിലേക്കു വന്‍ തോതില്‍ മയക്കു മരുന്നെത്തിക്കാന്‍ നീക്കം
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് വന്‍തോതില്‍ മയക്കു മരുന്നെത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
കെ.ബി.എ കരീം
കൊച്ചി
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് വന്‍തോതില്‍ മയക്കു മരുന്നെത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മാരക മയക്കുമരുന്നായ എം.ഡി.എം എ അടക്കം എത്തിക്കാനുള്ള പദ്ധതികളാണ് നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ വന്‍തോതില്‍ പിടികൂടിയ മയക്കുമരുന്ന് പുതുവത്സരാഘോഷ കച്ചവടത്തിന്റെ ഭാഗമായി എത്തിച്ചതാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. മയക്കുമരുന്നെത്തുന്നത് തടയാന്‍ പൊലീസും എക്സൈസും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.
പുതുവത്സരാഘോഷത്തിന് വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇന്നലെ കൊച്ചിയില്‍ മാരക മയക്കുമരുന്നായ എം.ഡി. എം. എയുമായി പിടിയിലായ യുവാവ് പൊലീസ്നോട് സമ്മതിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ആലുവ സ്വദേശിയായ യുവാവ് പിടിയിലായത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് എം.ഡി.എംഎയുമായി 18കാരി അടക്കം മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. പുതുവത്സരാഘോഷത്തിന് വില്‍പ്പനക്കായി എത്തിച്ച എംഡിഎംഎ ആണ് അവരില്‍നിന്ന് കൊച്ചി പോലീസ് പിടികൂടിയത്.
പൊലീസ് എത്തുമ്പോള്‍ എംഡി എം എ തൂക്കി പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു മൂന്നുപേരും. സംഘത്തിലെ യുവതി സിവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. പുതുവത്സരാഘോഷത്തിന് വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കാന്‍ പദ്ധതി ഉണ്ടായിരുന്നതായി പിടിയിലായ ഇടുക്കി സ്വദേശികളായ ഈ മൂന്നംഗ സംഘവും വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ പുതുവത്സരാഘോഷത്തിന് ലഹരി പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെ വന്‍ പദ്ധതികള്‍ ആണ് ഹോട്ടലുകളുടെ സംഘടനയും പൊലീസും എക്സൈസും സംയുക്തമായി ആവിഷ്കരിച്ചു വരുന്നത്. എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്ഷത്തിനുളില് കേരളത്തില്‍ പിടികൂടിയത് 18 കിലോയോളം എം.ഡി.എം.എയാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 2022 ജൂലൈ വരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 15 കിലോ എം.ഡി.എം.എയാണ് വന്‍ തോതില്‍ ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്.
ആഘോഷരാവുകള്‍ ലഹരി
വിമുക്തമാക്കാന്‍ ഒരുക്കം
ആഘോഷരാവുകള്‍ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ കൊച്ചി നഗരത്തില്‍ ക്രിസ്മസ് ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിരിക്കയാണ്. സര്‍ക്കാര്‍ രേഖ ലഭ്യമാക്കിയില്ലെങ്കില്‍ പാര്‍ട്ടികളില്‍ പ്രവേശനം ഉണ്ടാകില്ലെന്ന് അസോസിയേഷന് ഓഫ് ഓര്‍ഗനൈസേഴ്സ് ആന്റ് പെര്‍ഫോമേഴ്സ് വ്യക്തമാക്കി.
ലഹരി സാന്നിധ്യം മാറ്റി നിര്‍ത്താന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കുകയാണ് അസ്സോസിയേഷന് ഓഫ് ഓര്‍ഗനൈസേഴ്സ് ആന്റ് പെര്‍ഫോമേഴ്സ്. ബൗണ്‍സേഴ്സിന്റെ എണ്ണം കൂട്ടി മുക്കിലും മൂലയിലും പരിശോധന നടത്തും. തിരിച്ചറിയല്‍ രേഖയും ദേഹപരിശോധനയും നിര്‍ബന്ധം. കൊച്ചിയിലെ പാര്‍ട്ടികളില്‍ ലഹരി സാന്നിധ്യമെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് അസോസിയേഷന് ഓഫ് ഓര്‍ഗനൈസേഴ്സ് ആന്റ് പെര്‍ഫോമേഴ്സ് എന്ന സംഘടന തന്നെ രംഗത്തിറങ്ങുന്നത്.
kerala
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി
തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.
kerala
മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.
മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര് പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.
kerala
അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്.ഐ.ആര്) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.
ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഈ മാസം ആദ്യം എസ്.ഐ.ആര് ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള് ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
News4 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി
-
Sports2 days agoആഫ്രിക്കൻ നേഷൻസ് കപ്പിന് മുമ്പ് താരങ്ങൾ ക്ലബ്ബിനൊപ്പം വേണമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്

