Culture
ബുരാരി കുടുംബത്തിലെ 11 പേരുടെ മരണം; ദുരൂഹത ബാക്കിവെച്ച് ടോമിയും യാത്രയായി
ന്യൂഡല്‍ഹി: 11 പേര് കൂട്ട ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ അവസാന അംഗമായ വളര്‍ത്തു നായ ടോമി ചത്തു. ഹൃദയാഘാതമാണ് മരണകാരണം. ജൂലൈയ് ഒന്നിനാണ് ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. ഇവരുടെ മരണത്തിന് ശേഷം പനി ബാധിച്ച് അവശനായ ടോമിയെ മൃഗസംരക്ഷകനായ സഞ്ജയ് മൊഹപത്രയെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കുടുംബത്തിലെ അവസാന അംഗമായ വളര്‍ത്തു നായുടെ മരണം.

കുടുംബത്തിലെ 11 പേരെ മരണത്തിലെ ദുരൂഹത ബാക്കിവെച്ചാണ് വളര്‍ത്തു നായ കൂടി മരണപ്പെട്ടത്. അതേസമയം കേസില്‍ അന്വേഷണം തുടരുകയാണ്.
കുടുംബം ‘കൂട്ട മോക്ഷപ്രാപ്തിക്കു’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണിത്.
സംഭവത്തില്‍ പങ്കുള്ള ആള്‍ദൈവത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗീതാ മാ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ദൈവത്തെ സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിനിടെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് സൂചന ലഭിക്കുന്നത്.
ആത്മഹത്യ ചെയ്ത കുടുംബം താമസിച്ചിരുന്ന ബുറാഡിയിലെ വീട് നിര്‍മിച്ച കോണ്‍ട്രാക്ടറുടെ മകളാണ് ഗീതാമാ. ഇവര്‍ താന്ത്രികാചാര്യങ്ങള്‍ നടത്തിവരികയായിരുന്നു. നേരത്തെ ആത്മഹത്യ ചെയ്ത കുടുംബം തന്നെ കാണാനെത്തുമെന്ന് ഗീതാ മാ പറയുന്ന വീഡിയോ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. താന്ത്രിക കര്‍മങ്ങള്‍ക്കാണെന്ന് നടിച്ച് സമീപിച്ചവരുടെ ഒളിക്യാമറ ഓപറേഷനിലാണ് ഗീതാ മാഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

മരിച്ച കുടുംബത്തിലെ ആരെയും നേരിട്ട് കണ്ടിട്ടില്ലങ്കിലും ഇവരെ പിതാവ് വഴി പരിചയമുണ്ടായിരുന്നുവെന്നും തന്റെ താന്ത്രികാചാരങ്ങളെപ്പറ്റി അറിഞ്ഞ കുടുംബം നേരില്‍ക്കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും കൂട്ടമരണം നടന്ന ശനിയാഴ്ച അവര്‍ തന്നെ വന്നു കാണാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നതായും ഗീതാ മാ വീഡിയോയില്‍ പറയുന്നുണ്ട്.

മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് കുടുംബാംഗമായ ലളിത് ഭാട്ടിയയുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ ആത്മാവിനെ സ്വതന്ത്രമാക്കുന്ന ബാധ് തപസ്യ നടത്തിയിരുന്നതായുള്ള ഡയറിക്കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. പത്തുവര്‍ഷം മുന്‍പ് മരണപ്പെട്ട പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടിയാണ് ഇവര്‍ ചടങ്ങുകള്‍ നടത്തിയെന്നാണ് ലഭിച്ച വിവരം. ഇതോടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ബാധ് തപസ്യയുടെ അവസാനദിവസം ആല്‍മരത്തിന്റെ വേരുകള്‍ക്ക് സമാനമായി കുടുംബാംഗങ്ങള്‍ താഴേക്ക് തൂങ്ങിക്കിടക്കണമെന്നും ഡയറിയിലുണ്ട്. ജൂണ്‍ 30ന് നടന്ന കൂട്ടമരണം ഇത്തരത്തില്‍ സംഭവിച്ചതാണോയെന്നാണ് പൊലീസ് പരിശോധിച്ച് വരികയാണ്.
ജൂണ്‍ 30നു രാവിലെയാണ് ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്‍ പ്രതിഭ (57), ആണ്മക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം(12), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.
മരണത്തില്‍ പുറത്തു നിന്നുള്ളവരുടെ സാന്നിധ്യം പൊലീസ് ആദ്യം തള്ളികളഞ്ഞിരുന്നു. മരണം നടന്ന വീടിന് സമീപത്തെ വീട്ടില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗീതാ മാ പറയുന്ന വീഡിയോ ചാനല്‍ പുറത്തുവിട്ടിതോടെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.
Film
നടിപ്പ് തുടരും; കളങ്കാവലില്‍ മമ്മുട്ടിയുടെ അതി ഭീകര വില്ലനിസം
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ വെല്ലുന്ന പ്രകടനമാണ് കളങ്കാവലിലൂടെ..
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ആരാധകരില്‍ ആവേശത്തിരയിളക്കാന്‍ മമ്മൂട്ടി ചിത്രം കളങ്കാവല്‍. ഉള്ളിലെ വിഷം എന്നെന്നേക്കുമായി അടിച്ചമര്‍ത്താന്‍ കഴിയാത്ത, വിചിത്രവും സങ്കീര്‍ണ്ണവുമായ മാനസികഘടനയുള്ള ഒരു സൈക്കോപാത്തിന്റെ കഥയാണ് കളങ്കാവല്‍.
ഏഴ് മാസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി എന്ന നടന്റെ തിരിച്ചുവരവുകൂടിയാണ് കളങ്കാവല്‍. വേറിട്ട വേഷങ്ങളില്‍ മമ്മുട്ടി എന്നും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഓരോ മമ്മൂട്ടി ചിത്രം വരുമ്പോഴും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ജിതിന് കെ ജോസ് കഥയും സംവിധാനവും കൈകാര്യം ചെയ്ത മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ സിനിമയാണ് കളങ്കാവല്‍. മമ്മൂട്ടി, വിനായകന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന് കെ. ജോസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കളങ്കാവല്‍.
കഥയുടെ മുഖ്യരേഖ പ്രവചിക്കാവുന്നതായിരുന്നുവെങ്കിലും, ചിത്രം കൈവരിക്കുന്ന വ്യത്യസ്തമായ ടോണ്‍, വളരെ സൂക്ഷ്മമായി സെറ്റ് ചെയ്ത നറേറ്റീവ് രീതികള്‍ എന്നിവ കൊണ്ട് കളങ്കാവലിനെ ഈ വര്‍ഷത്തെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നാക്കി ഉയര്‍ത്തും എന്നതില്‍ സംശയമില്ല.
ക്രൈം ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന് സംവിധായകനും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഒട്ടേറെ പുതുമയാര്‍ന്ന ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.
പല കാലങ്ങളായി പല സ്ഥലങ്ങളില്‍ നടന്ന, സമൂഹത്തെ വിറപ്പിച്ച ചില സംഭവങ്ങളില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഒരുക്കിയ സാങ്കല്പിക കഥയാണ് ഈ ചിത്രം പറയുന്നത്. അതിനാല്‍ ഒരു വ്യക്തിയുടെയോ ദേശത്തിന്റെയോ കഥയായി ചിത്രത്തെ കണക്കാക്കാന്‍ കഴിയില്ലെന്ന് തിരക്കഥാകൃത്തുക്കള്‍ പറയുന്നു.
കളങ്കാവല്‍-എന്ന ടൈറ്റിലില്‍ത്തന്നെ മിത്തും യാഥാര്‍ഥ്യവുമുണ്ട്. രൗദ്രസ്വഭാവമുള്ള പ്രതിഷ്ഠകളെ ആവാഹിക്കുന്ന തെക്കന്‍ തിരുവിതാംകൂറിലെ ഉത്സവച്ചടങ്ങാണ് കളങ്കാവല്‍. കളത്തില്‍ ദേവി, അസുരരെ തിരഞ്ഞുപിടിച്ച് നിഗ്രഹിക്കുന്ന പ്രതീകാത്മകമായ ചടങ്ങാണിത്, തിന്മയുടെമേല് നന്മയുടെ പോരാട്ടം. ഇതെല്ലാം ചിത്രത്തിലും ലയിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ദേവാസുരന്മാര് ആരൊക്കെ എന്നത് തിയേറ്ററില്‍മാത്രം ചുരുളഴിയുന്ന സസ്പെന്‍സായിട്ടാണ് ചിത്രത്തിന്റെ ശില്പികള് രൂപപ്പെടുത്തിയിരിക്കുന്നത്.
കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രതിനായക ഛായയുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ”കഥാപാത്രം നെഗറ്റീവോ പോസിറ്റീവോ എന്നത് സിനിമയ്ക്കുമാത്രമേ പറയാന്‍ കഴിയൂ. നെഗറ്റീവായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകും.
ഞങ്ങള്‍ എഴുതിവെച്ചതിനെക്കാള്‍ ഞെട്ടിക്കുന്ന പ്രകടനവുമായാണ് മമ്മൂക്കയും വിനായകനും സ്ക്രീനില്‍ എത്തുക. ഒരു തുടക്കക്കാരന് എന്ന നിലയില്‍ ഇതെല്ലാം അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു” -സംവിധായകന് ജിതിന് കെ. ജോസ് പറയുന്നു.
താരപ്രഭയ്ക്കുമപ്പുറം നടനെന്ന നിലയില്‍ തന്റെ ഇമേജ് പുതുക്കാനുള്ള മമ്മൂട്ടിയുടെ തീവ്രമായ ശ്രമം ഈ ചിത്രത്തിലും കാണാം. രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളെ ആവാഹിച്ച് പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള ആ നടന്റെ അടങ്ങാത്ത ആഗ്രഹമാണ് ഇത്തരം പുതുമകള്‍ക്ക് മാറ്റുകൂട്ടുന്നത്. മാറ്റങ്ങള്‍ എന്തൊക്കെയായാലും അതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരും ഇവിടെയുണ്ട്. സംസ്ഥാന പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരം നേടിയ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ വെല്ലുന്ന പ്രകടനമാണ് കളങ്കാവലിലൂടെ പ്രേഷകര്‍ക്ക്
ഒരുക്കിയിരിക്കുന്നത്.
അതുക്കൊണ്ടൊക്കെ തന്നെയാണ് കളങ്കാവല്‍ ആഗോള അഡ്വന്‍സ് കളക്ഷനില്‍ കോടികള്‍ നേടിയത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്സ് – എം ആര് രാജാകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ – വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകര്‍, സംഘട്ടനം – ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ – കിഷന് മോഹന്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓര്‍ഡിനേറ്റര്‍ – ഡിക്സന് പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോര്‍ഡ്സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരുമാണ്.
kerala
റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു
നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..
പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്ട്രാക്ടര് മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുറഹിമാനാണ് (56) മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
news
ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്ഭജന് സിംഗ്
മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിച്ചത്..
ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടാത്താത്തതില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി് ഹര്ഭജന് സിംഗ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീം മാനേജ്മെന്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്‍ശനം. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലുള്ളത്.
എന്നാല്‍ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ കൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്മെന്റ് ഒതുക്കിയെന്ന് ഹര്ഭജന് ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.
മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്‍ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള് പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്ഭജന് പറഞ്ഞു.
ഇംഗ്ലണ്ടില്‍ ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.
അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരുപോലെയാണ്. സ്പിന്‍ നിരയില്‍ വിക്കറ്റെടുക്കാന്‍ കെല്പുള്ള ഒരു കുല്‍ദീപ് മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിയെ ഏകിദനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കെല്പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്ഭജന് പറഞ്ഞു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala19 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala21 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

