kerala

നവവധുവിനെ നിലവിളക്കു കൊണ്ട് തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

By Chandrika Web

September 06, 2022

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്കു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിഖിതയുടെ ഭര്‍ത്താവ് വര്‍ക്കല അയന്തി സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

വഴക്കിനിടെ അനീഷ് നിലവിളക്കെടുത്ത് നിഖിതയുടെ തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ ഉടന്‍ തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജൂലൈ എട്ടിനായിരുന്നു അനീഷും നിഖിതയും തമ്മിലുള്ള വിവാഹം.