india
അപര്ണബാലമുരളിയോട് മോശം പെരുമാറ്റം; ലോ കോളേജ് വിദ്യാര്‍ഥിക്ക് സസ്പെന്ഷന്
കൊച്ചി: കോളേജ് യൂണിയന് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിക്ക് സസ്പെന്ഷന്.ഒരാഴ്ചത്തേക്കാണ് സസ്പെന്ഷന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാല്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം കൂടിയാണ് വിദ്യാര്‍ഥിക്ക് ഒരാഴ്ചത്തെ സസ്പെന്ഷന് നല്കാന് തീരുമാനിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു എം നമ്ബ്യാര്‍ പറഞ്ഞു. ഒരു ലോ കോളേജ് വിദ്യാര്‍ഥി എന്ന നിലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
Film
IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി
ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന് താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്ലോറിന് ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്ഹാന് അവതരിപ്പിച്ച ജെഫ്റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന് താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.
india
ഭക്ഷണം ചോദിച്ച് വീട്ടിലെത്തിയ മൂന്ന് തീവ്രവാദികള്‍ക്കായി ജമ്മുവില്‍ വന്‍ തിരച്ചില്‍
ബസന്ത്ഗഡിന്റെ ഉയര്‍ന്ന പ്രദേശമായ ചിംഗ്ല-ബലോത്തയിലെ ഒരു ബക്കര്‍വാള്‍ കുടുംബത്തിന്റെ വാതിലില്‍ രാത്രി മൂന്നു പേര് എത്തി ഭക്ഷണം ചോദിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന് ഭയന്ന് ഓടി രക്ഷപ്പെട്ടു;
ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്ത് ഭക്ഷണം ആവശ്യപ്പെട്ടെത്തിയ മൂന്ന് തീവ്രവാദികളെ തേടി സുരക്ഷാസേന വന്‍ തിരച്ചില്‍ തുടരുന്നു. ബസന്ത്ഗഡിന്റെ ഉയര്‍ന്ന പ്രദേശമായ ചിംഗ്ല-ബലോത്തയിലെ ഒരു ബക്കര്‍വാള്‍ കുടുംബത്തിന്റെ വാതിലില്‍ രാത്രി മൂന്നു പേര് എത്തി ഭക്ഷണം ചോദിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന് ഭയന്ന് ഓടി രക്ഷപ്പെട്ടു; പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
സൈന്യം, ജമ്മു-കശ്മീര്‍ പൊലീസ്, സി.ആര്.പി.എഫ് എന്നിവയുടെ സംയുക്തസേന ഇടതൂര്‍ന്ന വനങ്ങളിലും ദുര്‍ഘടപ്രദേശങ്ങളിലും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് സംശയാസ്പദ നീക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചിംഗ്ല-ബലോത്തയില്‍ സംശയാസ്പദരുടെ നേരിട്ടുള്ള സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കി. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കത്വ സെക്ടറിലൂടെ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്ന പാതയിലാണ് ബസന്ത്ഗഡ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ പ്രദേശം നിരവധി ഏറ്റുമുട്ടലുകള്‍ക്കും ഒളിത്താവളങ്ങള്‍ തകര്‍ത്ത നടപടികള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
സ്നിഫര്‍ ഡോഗുകളും യുഎവികളും പ്രത്യേക സംഘങ്ങളും ഉപയോഗിച്ച് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്. സമീപ ഗ്രാമങ്ങളിലെ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കാനും നിര്‍ദ്ദേശം നല്കി. ഇതുവരെ ഏറ്റുമുട്ടലൊന്നും ഉണ്ടായിട്ടില്ലെങ്കിലും, തീവ്രവാദികള്‍ വനത്തിലൊളിച്ചിരിക്കാമെന്നതിനാല്‍ സേന അതീവ ജാഗ്രത തുടരുകയാണ്. പ്രതികളെ കണ്ടെത്തുന്നതുവരെ ഓപ്പറേഷന് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
india
രജനികാന്തിന് ഐ.എഫ്.എഫ്.ഐ ആജീവനാന്ത പുരസ്കാരം; ‘ അടുത്ത 100 ജന്മത്തിലും നടനായി ജനിക്കണം ‘; സൂപ്പര്‍താരം
സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നല്കിയ പുരസ്കാരമേറ്റുവാങ്ങുന്ന വേളയില്‍, തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയര്‍ പത്ത്-പതിനഞ്ച് വര്‍ഷം മാത്രമേ കഴിഞ്ഞുവെന്നപോലെ തോന്നുന്നതായാണ് രജനികാന്ത് പറഞ്ഞത്.
ഗോവ: ഗോവയില്‍ നടന്ന 56മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ രജനികാന്തിനെ ആജീവനാന്ത പുരസ്കാരത്തോടെ ആദരിച്ചു. സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നല്കിയ പുരസ്കാരമേറ്റുവാങ്ങുന്ന വേളയില്‍, തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയര്‍ പത്ത്-പതിനഞ്ച് വര്‍ഷം മാത്രമേ കഴിഞ്ഞുവെന്നപോലെ തോന്നുന്നതായാണ് രജനികാന്ത് പറഞ്ഞത്.
സിനിമയും അഭിനയവും തന്നെയാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയ ശക്തിയെന്നും, അടുത്ത 100 ജന്മത്തിലും നടനായിട്ടും രജനികാന്തായിട്ടുമാണ് ജനിക്കാനാഗ്രഹമെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. ഈ പുരസ്കാരം സംവിധായകര്‍ക്ക്, നിര്‍മാതാക്കള്‍ക്ക്, എഴുത്തുകാര്‍ക്ക്, ഏറ്റവും പ്രധാനമായി തനിക്ക് തലയെടുപ്പായി നിലകൊടുത്ത തമിഴ് ജനതയ്ക്കുമാണെന്ന് രജനികാന്ത് സമര്‍പ്പിച്ചു. സമാപനച്ചടങ്ങില്‍ രജനികാന്ത് വേദിയിലേക്ക് കടന്നപ്പോള്‍ സദസ്സു മുഴുവന്‍ എഴുന്നേറ്റ് കരഘോഷത്തോടെ താരത്തെ വരവേല്‍ക്കി.
അദ്ദേഹം കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്തതും വേദിയിലെത്തുന്ന ദൃശ്യങ്ങളും, ഗോവയിലെ ഹോട്ടലില്‍ ജീവനക്കാരും ആരാധകരും നടത്തിയ ആവേശകരമായ സ്വീകരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ ജയില്‍ര്‍ 2 ‘ നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്നു. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന തലൈവര്‍ 173 ഉം അദ്ദേഹത്തിന്റെ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
-
india18 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment22 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india19 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india20 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

