മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടര്‍ന്നുപോരുന്ന മഴ ശമനമില്ലാതെ തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലുലുമായി ഇതിനോടകം 136 മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സൈന്യവും എന്‍ഡിആര്‍എഫ് ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ തുടരുന്നു