ജാര്‍ഖഢില്‍ ധന്‍ബാദ് ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വഴിതിരിവ്.അജ്ഞാത വാഹനമിടിച്ചു മരിച്ചു എന്നായിരുന്നു പ്രഥാമിക വിലയിരുത്തല്‍.എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

പ്രഭാത സവാരിക്ക് ഇറങ്ങിയ ജഡ്ജിയെ മോഷ്ടിച്ച ഓട്ടോറിക്ഷയുമായി ഇടിച്ചു വീഴത്തി കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.