ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മേരികോം പുറത്ത്.ബോക്‌സിങ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരികോം പുറത്തായത്.പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട് ആണ് തോറ്റത്.3-1നാണ് വലന്‍സിയയുടെ ജയം

ആറു തവണ ലോകചാമ്പ്യനായ മേരി കോം ഇത്തവണ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു. സ്വര്‍ണം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ടോക്യോയിലേക്ക് തിരിക്കും മുമ്പെ താരം വ്യക്തമാക്കുകയും ചെയ്തിരുന്നു.മേരി കോമിന്റെ അവസാന ഒളിമ്പിക്‌സ് ആയിരുക്കും ഇതൊന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.