kerala
യാത്രാ ധൂര്‍ത്തിന്റെ ചുരുളഴിയുമ്പോള്‍-എഡിറ്റോറിയല്‍
മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്. 43.14 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന് മാത്രം ചിലവായിരിക്കുന്നതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. യാത്രകള്‍ക്ക് 22.38 ലക്ഷം, ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം, വിമാനത്താവള ലോഞ്ച് ഫീസ് 2.21 ലക്ഷം എന്നിങ്ങനെയാണ് ചിലവ്. ലണ്ടന്‍ ഹൈകമ്മീഷന് ചിലവഴിച്ച തുക പിന്നീട് സംസ്ഥാനം നല്കുകയാണുണ്ടായത്. വിമാന യാത്രാ കൂലി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യൂറോപ്യന്‍ യാത്ര വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നതാണ്. യാത്ര സുതാര്യമല്ലെന്നും സര്‍ക്കാര്‍ ചിലവില്‍ കുടുംബത്തെ ഒപ്പംകൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം ആ ഘട്ടത്തില്‍ തന്നെ നിലപാടെടുത്തു. യാത്ര ഔദ്യോഗികമായി അറിയിച്ചില്ലെന്ന നിലപാടാണ് ഗവര്‍ണറും സ്വീകരിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ സര്വതോന്മുഖമായ പുരോഗതിക്ക് വേണ്ടിയാണ് വിദേശ പര്യടനമെന്നും യാത്രയുടെ നേട്ടങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ പ്രതിപക്ഷത്തിന് ബോധ്യമാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കുടുംബത്തെ കൊണ്ടുപോകുന്നത് സ്വന്തം ചിലവിലാണെന്നുമായിരുന്നു വിശദീകരണം. കണക്കുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അന്ന് പ്രതിപക്ഷം പങ്കുവെച്ച ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ലെന്നും ധൂര്‍ത്തിന്റെ പര്യായമായ യാത്രക്കുവേണ്ടി ലക്ഷങ്ങളാണ് പൊടിപൊടിക്കപ്പെട്ടതെന്നും ഇപ്പോള്‍ തെളിയിക്കപ്പെടുകയാണ്. യാത്രയുടെ നേട്ടങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കുമ്പോള്‍ എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍ എന്നാണ് ഓരോ മലയാളിയും ആത്മഗതം ചെയ്തത്. മുമ്പ് അദ്ദേഹം നടത്തിയ വിദേശ യാത്രകളുടെ അനന്തരഫലങ്ങളെ കുറിച്ച് നല്ല ഓര്മയുള്ളതുകൊണ്ടാണ് ജനങ്ങള്‍ അത്തരത്തില്‍ ഈ യാത്രയേയും നോക്കിക്കണ്ടത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ധനമന്ത്രി കെ.എന്‍ വേണുഗോപാല്‍ തന്നെയാണ്. ശമ്പളവും പെന്‍ഷനും നല്കാന് വേണ്ടി മാത്രം മാസാമാസം കടമെടുത്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രം വായ്പാ പരിധി ഉയര്‍ത്താത്ത പക്ഷം ഇനി കടമെടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെയുള്ള സര്‍ക്കാറിനു കീഴില്‍ തന്നെയുള്ള ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ശമ്പളം മുടങ്ങല്‍ പതിവു സംഭവമാണ്. തൊഴിലാളികളുടെ ദീനരോദനങ്ങള്‍ സമൂഹ മാധ്യമങ്ങളും മറ്റും നിറഞ്ഞുനില്ക്കുന്നു. സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണവും താളംതെറ്റിയിരിക്കുകയാണ്. ഈ പ്രതിസന്ധികള്‍ മറികടക്കാനെന്നപേരില്‍ സര്‍ക്കാര്‍ ചെയ്ത്കൂട്ടുന്നതാവട്ടേ മുഴുവന്‍ ഭാരവും ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയെന്നതാണ്. വിലക്കയറ്റം തടയാന്‍ പൊതു വിതരണ സംവിധാനം ഉപയോഗപ്പെടുത്തി അവശ്യ വസ്തുക്കള്‍ മിതമായ വിലയില്‍ ജനങ്ങളിലെത്തിക്കുന്നതിനു പകരം ഉല്പന്നങ്ങള്ക്ക് സര്‍ക്കാര്‍ തന്നെ വിലവര്‍ധിപ്പിച്ച് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്. പാല് വില വര്‍ധന ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടി ചിലവു ചുരുക്കുക എന്നതാണ്. എന്നാല്‍ സര്‍ക്കാറിന് ഈ വഴിക്ക് ചിന്തിക്കാനേ സാധിക്കുന്നില്ല. കാരണം ഇക്കാര്യത്തില്‍ ആദ്യം മുണ്ടുമുറുക്കി മാതൃക കാണിക്കേണ്ടത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. ആര്‍ഭാഢത്തില്‍ മുങ്ങിക്കിടക്കുന്ന അവര്‍ക്ക് എങ്ങിനെ അതിനു സാധിക്കും. യാത്രകളുടെയും വാഹനങ്ങളുടെയും മറ്റുള്ള സൗകര്യങ്ങളുടെയും പേരില്‍ ഈ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുര്‍വ്യയത്തിന് കൈയ്യും കണക്കുമുണ്ടോ. തുടര്‍ ഭരണം എന്നത് നാടുമുടിക്കാനുള്ള അവസരമായിട്ടാണോ പിണറായി സര്‍ക്കാര്‍ കാണുന്നതെന്നത് ന്യായമായ ചോദ്യമായി മാറുകയാണ്. ഖാദിബോര്‍ഡ് ചെയര്മാന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിക്കാന്‍ ധനവകുപ്പിന് യാതൊരു സങ്കോചവുമുണ്ടായിട്ടില്ല. ഇതിനെല്ലാം നിരത്തുന്ന ന്യായീകരണങ്ങളാകട്ടേ ജനങ്ങളുടെ മാനസിക നിലവാരത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. ബുള്ളറ്റ് പ്രൂഫ് കാര്‍ താന്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ തന്നതാണെന്നായിരുന്നു പി. ജയരാജന്റെ വിശദീകരണം. ഈ രീതിയിലാണ് മുന്നോട്ടു പോക്കെങ്കില്‍ ഇടതു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കുമ്പോഴേക്കും ഈ നാടിന്റെ അവസ്ഥ എന്തായിരിക്കുമെന്നത് അചിന്തനീയമാണ്. എന്നാല്‍ സര്‍ക്കാറിന്റെ എല്ലാ വഴിവിട്ട നീക്കങ്ങളും ജനങ്ങളിലെത്തുകയും അവര്‍ അത് തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന വിധിയെയുത്തുകള്‍ ഇത് കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.
ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.
4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍
മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

