Connect with us

kerala

മുഖ്യമന്ത്രിയുടെ ആശംസ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തിക്കണമെന്ന നിര്‍ദേശം വിവാദത്തില്‍

Published

on

വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ വീടുകളിലെത്തി കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. കൊവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വിതരണമെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. ഏറെ കരുതല്‍ വേണ്ട സന്ദര്‍ഭമാണിതെന്നും ദുരന്ത ഭീഷണി ഒഴിയുന്ന മുറക്ക് വിദ്യാലയത്തിലേക്ക് വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നു. ഈ സന്ദേശം അടങ്ങിയ കാര്‍ഡ് തിങ്കളാഴ്ചക്കുള്ളില്‍ ഒന്നാം ക്ലാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവ്.

കെ.ബി.പി.എസ് അച്ചടിച്ച ആശംസാ കാര്‍ഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും പ്രധാന അധ്യാപകര്‍ വാങ്ങി അധ്യാപകര്‍ മുഖേനെയാണ് കൈമാറേണ്ടത്. കൊവിഡ് ഡ്യൂട്ടിക്കും സ്‌കൂള്‍ പ്രവേശനത്തിനുമുള്ള നടപടികള്‍ തുടങ്ങുന്നതിനുമിടയില്‍ പുതിയ നിര്‍ദേശം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ചുള്ള തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിലും മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡ് വിതരണം ചര്‍ച്ച ചെയ്തില്ലെന്നും പ്രതിപക്ഷ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ശമ്പളം നല്‍കാത്ത ദേഷ്യത്തില്‍ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്‍ത്തു

കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്‍ലറിലാണ് അതിക്രമം നടന്നത്.

Published

on

ശമ്പളം നല്‍കാത്ത ദേഷ്യത്തില്‍ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്‍ത്തു. കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്‍ലറിലാണ് അതിക്രമം നടന്നത്. ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശിയായ അനില്‍ ഭവനില്‍ കെ അനില്‍ കുമാറി (26) നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അര്‍ദ്ധ രാത്രിയോടെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയ അനില്‍ കുമാര്‍ സ്ഥാപനത്തിന്റെ ഗ്ലാസ് ഡോര്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും ഇവിടെയുണ്ടായിരുന്ന വിലകൂടിയ രണ്ട് മൊബൈല്‍ ഫോണുകളും ആറായിരം രൂപയും കവരുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫിംഗര്‍പ്രിന്റ് ബ്യൂറോയും സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. അനില്‍ കുമാര്‍ രാമനാട്ടുകര ഭാഗത്തുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം ഇവിടെ ഒരു സ്വകാര്യ ലോഡ്ജില്‍ ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ ഇവിടെ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജോയുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, സി വി രാമചന്ദ്രന്‍, ജയരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം വി ശ്രീകാന്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

kerala

കേരളത്തില്‍ നിന്ന് ഹജിന് 1561 പേര്‍ക്ക് കൂടി അവസരം

ഹജ്ജ്‌ വെയിറ്റിംങ് ലിസ്റ്റിലെ ഒന്നുമുതല്‍ 1561 വരേയുള്ളവര്‍ക്കാണ് അവസരം ലഭിക്കുക.

Published

on

കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ്‌ കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന്‌
പോകാനായി 1561 പേര്‍ക്ക് കൂടി അവസരം.ഇതോടെ കേരളത്തില്‍ നിന്ന് ഹജ്ജിന്‌ അവസരം ലഭിച്ചവരുടെ എണ്ണം 18,323 ആയി. ഹജ്ജ്‌ വെയിറ്റിംങ് ലിസ്റ്റിലെ ഒന്നുമുതല്‍ 1561 വരേയുള്ളവര്‍ക്കാണ് അവസരം ലഭിക്കുക.

സംസ്ഥാനത്ത് 8008 പേരാണ് വെയ്റ്റിംങ് ലിസ്റ്റിലുള്ളത്.1561 പേര്‍ക്ക് കൂടി അവസരം ലഭിച്ചതോടെ വെയ്റ്റിംങ് ലിസ്റ്റില്‍ 6447 പേരാണുണ്ടാവുക. കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങള്‍ക്കായി 10,136 സീറ്റുകളാണ് ആദ്യഘട്ടത്തില്‍ തന്നെ അധിക സീറ്റ് വീതം വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ഹജ്ജിന് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയ ഒഴിവുള്ള സീറ്റുകളാണിത്.

11 സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റ് ലഭിച്ചത് മഹാരാഷ്ട്രക്കാണ്. 2499 സീറ്റുകളാണ് മഹാരാഷ്ട്രക്ക് ലഭിച്ചത്.1594 സീറ്റുകള്‍ ലഭിച്ച ഗുജറാത്താണ് രണ്ടാം സ്ഥാനത്തുള്ളത്.1561 സീറ്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്.1380 സീറ്റുകള്‍ ലഭിച്ച കര്‍ണാടകയാണ് നാലാം സ്ഥാനത്ത്. തെലുങ്കാന (1316), തമഴ്‌നാട് (633), മധ്യപ്രദേശ് 558, ദില്ലി (440), മണിപ്പൂര്‍ (50), ഛത്തീസ്ഖഡ്(82), ഹരിയാന(23) സീറ്റുകളുമാണ് ലഭിച്ചത്.

അവസരം ലഭിച്ചവര്‍ മാര്‍ച്ച് 10നുള്ളില്‍ രണ്ടു ഗഡുക്കളുടെ പണം ഒന്നിച്ച് 2,51,800 രൂപ ഇതിന്റെ പേ-ഇന്‍ സ്ലിപ്പും,പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള മറ്റു രേഖകളും മാര്‍ച്ച് 15നകം സമര്‍പ്പിക്കണം.

Continue Reading

Film

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ

നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Published

on

ലോകമെമ്പാടും മമ്മൂട്ടിയുടെ ‘ഭ്രമയുഗ’ത്തിലെ പകര്‍ന്നാട്ടം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രം ആഗോളതലത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മാസമായി മാറിയിരിക്കുകയാണ് ഫെബ്രുവരി. മൂന്ന് റിലീസുകള്‍ അതില്‍ മൂന്നും സൂപ്പര്‍ഹിറ്റ്.

ബോക്‌സ് ഓഫീസില്‍ മൂന്ന് ചിത്രങ്ങളും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘പ്രേമലു’, ‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഈ മൂന്ന് ചിത്രങ്ങളെയും കോര്‍ത്ത് ‘പ്രേമയുഗംബോയ്‌സ്’ എന്ന പേരും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമാണ്.

‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

 

Continue Reading

Trending