കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ കാലാവധി ജൂണ്‍ 29 വരെ നീട്ടി. ഇടക്കാല ഉത്തരവുകളും ഇടക്കാല ജാമ്യ ഉത്തരവുകളും ചെക്കു കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധിയും ചീഫ് ജസ്റ്റിസി് എസ് മണികുമാര്‍, ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഫുള്‍ ബഞ്ചാണ് ജൂണ്‍ 29 വരെ നീട്ടിയത്.

ബുദ്ധിമുട്ടുകളുണ്ടാക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകളുണ്ടെങ്കില്‍ അതാതു കോടതികളെ സമീപിച്ചു താല്‍ക്കാലിക ഉത്തരവുകള്‍ നേടാവുന്നതാണെന്നും കോടതി ഈ കേസില്‍ മുന്‍പു പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.