തിരുവനന്തപുരം:മുഖ്യമന്ത്രി പിണാറായി വിജയന്‍ സുപ്രീംകോടതിയെ അവേഹേളിച്ചെന്ന് വിഡി സതീശന്‍.സുപ്രീംകോടതിയുടെ പല നിഗമനങ്ങളും തെറ്റാണ് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ നിലാപാടെന്നും പരോക്ഷമായി സുപ്രീംകോടതിയെ വിമര്‍ശിക്കുന്ന സമീപനമാണ് എന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സഭയിലെ പ്രശനങ്ങള്‍ സഭയില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് എന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും വിഡി സതീശന്‍ കൂട്ടിചേര്‍ത്തു.
നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നും സഭ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു.