ന്യൂഡല്‍ഹി: പുതിയ സംസ്ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കാന്‍ യു പി എസ് സി ഇന്ന് യോഗം ചേരും. സംസ്ഥാനം സമര്‍പ്പിച്ച 12 പേരുടെ പട്ടികയില്‍ നിന്ന് മൂന്ന് പേരെ യോഗത്തില്‍ തിരഞ്ഞെടുക്കും.

കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി, ഡജിപി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. യു പി എ സി തിരഞ്ഞെടുക്കുന്ന മൂന്ന് പേരില്‍ നിന്ന് പുതിയ സംസ്ഥാന പോലീസ് മോധാവിയെ സര്‍ക്കാര്‍ തിരഞ്ഞെടുക്കും. ടോമിന്‍ തച്ചങ്കിരി, ആരുണ്‍ കുമാര്‍ സിന്‍ഹ, സുദേവ് കുമാര്‍, ബി സന്ധ്യ എന്നിവര്‍ക്കാണ് സാധ്യത.