india
കൊച്ചിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള നടപടികളുമായി കെ.സി.എ മുന്നോട്ട്
എറണാകുളം ജില്ലയില്‍ 20 മുതൽ 30 ഏക്കർ വരെ സ്ഥലം വാങ്ങാനാണ് കെ.സി.എയുടെ നീക്കം.
കൊച്ചിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള നടപടികളുമായി കെ.സി.എ മുന്നോട്ട്. സ്ഥലം വാങ്ങാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ താല്‍പര്യപത്രം ക്ഷണിച്ചു. എറണാകുളം ജില്ലയില്‍ 20 മുതൽ 30 ഏക്കർ വരെ സ്ഥലം വാങ്ങാനാണ് കെ.സി.എയുടെ നീക്കം.
മൂന്ന് വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകാന്‍ സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ടെങ്കിലും കൊച്ചിയിലെ കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ആക്ടീവ് സ്റ്റാറ്റസില്‍ അല്ല. ഇവിടെ മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതു പൂർണമായും ഫുട്ബോൾ സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂർ സ്റ്റേഡിയം
പിന്നീടുള്ളത് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കേരള യൂണിവേഴ്സിറ്റിയുടെ കീഴിലാണ്, യൂണിവേഴ്സിറ്റിയുടെ പക്കല്‍ നിന്ന് പാട്ടത്തിനെടുത്താണ് കെ.സി.എ മത്സരങ്ങള്‍ നടത്തുന്നത്. കലൂരിലെ കൊച്ചി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ആകട്ടെ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്‍റ് അതോരിറ്റിയുടേതാണ്.
ഗ്രീൻഫീൽഡ് സ്റ്റേഡിയം ദീർഘകാലത്തേക്ക് കെ.സി.എയ്ക്ക് ഉപയോഗിക്കാമെങ്കിലും കരാറിലെ സാങ്കേതികത്വവും വിനോദ നികുതി സംബന്ധിച്ച് സമീപകാലത്തുയര്‍ന്ന വിവാദങ്ങളും തിരിച്ചടിയായി. മാത്രവുമല്ല, ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകണമെങ്കില്‍ സ്വന്തം സ്റ്റേഡിയം വേണമെന്നതാണ് ബി.സി.സി.ഐയുടെ മാനദണ്ഡം. ഇതുകൂടി പരിഗണിക്കുമ്പോള്‍ സ്വന്തം സ്റ്റേഡിയം എന്ന തീരുമാനത്തിലേക്ക് കെ.സി.എ എത്തുകയായിരുന്നു.
നിലവില്‍ ഏഴ് ക്രിക്കറ്റ് അസോസിയേഷനുകൾക്കാണ് സ്വന്തമായി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഇല്ലാത്തത്. എറണാകുളം ജില്ലയിൽ 30 ഏക്കർ ഭൂമിയുള്ള ഉടമകളെത്തേടിയാണ് കെ.സി.എ പത്രപരസ്യം നല്‍കിയിരിക്കുന്നത്. 250 കോടി രൂപയോളമാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ചെലവിനായി പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സ്റ്റേഡിയം നിര്‍മാണത്തിനായുള്ള മുഴുവൻ തുകയും ബി.സി.സി.ഐ ആണ് മുടക്കുക.
india
ഇന്ത്യാ ഗേറ്റിലെ മലിനീകരണ പ്രതിഷേധത്തില്‍ സംഘര്‍ഷം; പെപ്പര്‍ സ്‌പ്രേയുമായി 15 പേര്‍ അറസ്റ്റില്‍
റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നില ഭീഷണിപരമായി ഉയര്‍ന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം ഗുരുതര സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. തുടര്‍ന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം, പ്രതിഷേധം ആംബുലന്‍സുകളുടെയും മെഡിക്കല്‍ ടീമുകളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധക്കാരോട് ശ്രദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീട് ഏറ്റുമുട്ടലും ഉണ്ടായി. അതിനിടയില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായി പൊലീസ് ആരോപിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് Delhi Coordination Committee for clean Air വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു. ദീര്‍ഘകാല നയങ്ങളേക്കാള്‍ വാട്ടര്‍ സ്പ്രിങ്ക്‌ളറുകള്‍, ക്ലൗഡ് സീഡിംഗ് പോലുള്ള താല്‍ക്കാലിക നടപടികളിലാണ് അധികാരികള്‍ ആശ്രയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
entertainment
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.
രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.
ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.
1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.
പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
-
world20 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala22 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

