india

അധ്യാപകന്‍ ഇരുമ്പ് വടികൊണ്ടടിച്ച നാലാം ക്ലാസ്സുകാരന്‍ മരിച്ചു

By Test User

December 20, 2022

മംഗളൂരു: അധ്യാപകന്റെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഗഡഗ് നര്‍ഗുണ്ട് ഹദാലി ഗ്രാമത്തില്‍ ഗവ.മോഡല്‍ പ്രൈമറി സ്‌കൂളിലെ ഭരത് ബാരകേരി (9) ആണ് മരിച്ചത്.

സംഭവത്തില്‍ അധ്യാപകന്‍ മുട്ടു ഹദലിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.ഇയാള്‍ ഒളിവിലാണ്.ശനിയാഴ്ചയാണ് കുട്ടി അക്രമത്തിനിരയായത്.ചോരയൊഴുക്കി അതേ സ്‌കൂളില്‍ അധ്യാപികയായ മാതാവ് ഗീത ബാരകേരിയുടെയടുത്തേക്കാണ് കുട്ടി കരഞ്ഞ് ഓടിച്ചെന്നത്. കാരണം ചോദിച്ച ഗീതയേയും അധ്യാപകന്‍ മര്‍ദ്ദിച്ചതായി പറയുന്നു. കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ഹുബ്ബള്ളിയിലെ ആശുപത്രിയില്‍ കുട്ടി ചികിത്സയിലായിരുന്നു.