കൊല്ലം: ഫാത്തിമാ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അധികൃതരുടെ നടപടി.

നവംബര്‍ 28 ബുധനാഴ്ചയാണ് രാഖി കൃഷ്ണ തീവണ്ടിക്ക് മുന്നില്‍ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷാഹാളില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ഥിനി കൊല്ലം എസ്.എന്‍ കോളേജിന് മുന്നില്‍വെച്ചാണ് തീവണ്ടിക്ക് മുന്നില്‍ ചാടിയത്. സംഭവത്തില്‍ കോളേജ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഖിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.