main stories
ആധികാരിക ജയത്തിന് ഫ്രാന്‍സ്
ബുക്കാറസ്റ്റ്: റുമേനിയന്‍ ആസ്ഥാന നഗരിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന യൂറോ പ്രി ക്വാര്‍ട്ടറില്‍ എല്ലാവരും വ്യക്തമായ സാധ്യത കല്‍പ്പിക്കുന്നത് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്. സ്വിറ്റ്സര്‍ലാന്‍ഡിന് ആരും സാധ്യത കല്‍പ്പിക്കാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമില്ലാതെ ഷെര്ദാന് ഷാക്കിരിക്കും കളിക്കാം. ഇവിടെയാണ് മല്‍സരത്തിന്റെ പ്രസക്തി. പരുക്കില്‍ തളര്‍ന്നിരിക്കുന്ന ദീദിയര്‍ ദെഷാംപ്സിന്റെ ചാമ്പ്യന്‍ സംഘം. ഇന്ന് ഇടത് വിംഗില്‍ ആര് എന്ന ചോദ്യത്തിന് കോച്ചിന് പോലും ഉത്തരമില്ല. മധ്യനിരയും മുന്‍നിരയും ഗംഭീരമായി കളിക്കുമ്പോള്‍ പിന്‍നിരക്ക് ജോലി ഭാരം കുറയുമെന്ന വിശ്വാസത്തിലാണ് ദെഷാംപ്സ്. പക്ഷേ ഇറ്റലിക്കെതിരെ ഓസ്ട്രിയക്കാര്‍ നടത്തിയ മികവ് അദ്ദേഹത്തിന്റെ മനസിലുണ്ടാവും. ലോകകപ്പ് യോഗ്യതയും യുവേഫ നാഷന്‍സ് കപ്പ് പോരാട്ടങ്ങളും ഉള്‍പ്പെടെ ഫ്രാന്‍സും സ്വിറ്റ്സര്‍ലാന്‍ഡും അവസാനമായി കണ്ട് മുട്ടിയ ഏഴ് മല്‍സരങ്ങളിലും തല ഉയര്‍ത്തിയത് ഫ്രഞ്ചുകാരാണ്.
2016 ലെ യൂറോ ഫൈനലില്‍ പോര്‍ച്ചുഗലിനോട് തോറ്റ ശേഷം അധികം തോല്‍വിയില്ല ദെഷാംപ്സ് സംഘത്തിന്. ലോകകപ്പ് സ്വന്തമാക്കി. യൂറോ യോഗ്യതാ റൗണ്ട് വിജയകരമായി പിന്നിട്ടു. ഇപ്പോഴിതാ യൂറോ ഫൈനല്‍ റൗണ്ടില്‍ ഒരു കളിയിലും തോല്‍വിയില്ല. ജര്‍മനിക്കെതിരായ ആദ്യ മല്‍സരത്തില്‍ വിജയിക്കാനായി. രണ്ടാം മല്‍സരത്തില്‍ ഹംഗറിക്കാരുമായി സമനില വഴങ്ങി. മൂന്നാം മല്‍സരത്തില്‍ പോര്ച്ചുഗലുകാര്ക്കെതിരെ 2-2 സമനില. സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പേക്ക് ഇത് വരെ സ്ക്കോര്‍ പട്ടികയില്‍ സ്ഥാനം ലഭിച്ചിട്ടില്ല എന്നതാണ് വലിയ പ്രശ്നങ്ങളിലൊന്ന്. പക്ഷേ സീനിയര്‍ സ്ട്രൈക്കര്‍ കരീം ബെന്‍സേമ ഫോം തെളിയിച്ചിരിക്കുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദേശീയ സംഘത്തില്‍ തിരികെയെത്തിയ ബെന്‍സേമ പോര്‍ച്ചുഗലിനെതിരെ ഗംഭീര പ്രകടനവുമായി കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയിരുന്നു. ഇരുവര്‍ക്കുമൊപ്പം അന്റോണിയോ ഗ്രിസ്മാനും ചേരുമ്പോള്‍ പേടിക്കാനില്ല. മധ്യനിരയാണ് ഫ്രാന്‍സിന്റെ ശക്തി കേന്ദ്രം. അവിടെ പോള്‍ പോഗ്ബയും നകാലേ കാണ്ടേയും അസാമാന്യ ഫോമില്‍ കളിക്കുന്നു. റഫേല്‍ വരാനേ നയിക്കുന്ന പ്രതിരോധത്തില്‍ ബെഞ്ചമിന്‍ പവാദും കിംബാപ്പേയും സാമുവല്‍ ഉമിതിയുമെല്ലാമുണ്ട്. നായകന് ഹ്യൂഗോ ലോറിസാണ് ഗോള്‍ വല കാക്കുന്നത്.
സ്വീസുകാര് വെയില്‍സിനോട് 1-1 സമനില വഴങ്ങിയാണ് ഗ്രൂപ്പ് എയില്‍ കളി തുടങ്ങിയത്. രണ്ടാം മല്‍സരത്തില്‍ ഇറ്റലിക്കാരോട് മൂന്ന് ഗോള്‍ വഴങ്ങിയപ്പോള്‍ പുറത്തായി എന്നാണ് കരുതിയത്. എന്നാല്‍ അവസാന മല്‍സരത്തില്‍ തുര്‍ക്കിയെ 3-1 ന് തകര്‍ത്താണ് യോഗ്യത നേടിയത്. രണ്ട് ഗോളുമായി മൈതാനം നിറഞ്ഞ ഷെര്ദ്ദാന് ഷാക്കിരി തന്നെ ടീമിലെ പ്രധാനി. ഗ്രാനിറ്റ് സാക്ക ഫോമിലേക്ക് വന്നിട്ടില്ല. മരിയോ ഗ്രാനോവിച്ച് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ കരുത്തരായി കളിച്ചാല്‍ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ സ്വിസ് സംഘത്തിനാവുമെന്നാണ് കരുതപ്പെടുന്നത്. ഗ്രൂപ്പില്‍ ഫ്രാന്‍സ് പതറിയത് സ്ക്കോറിംഗിലാണ്. ആദ്യ മല്‍സരത്തില്‍ ജര്‍മനിയോട് രക്ഷപ്പെട്ടത് സെല്‍ഫ് ഗോളിലായിരുന്നു. ഹംഗറിക്കെതിരെ ഒരു ഗോള്‍ മാത്രം. മല്‍സരം രാത്രി 12-30ന്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
kerala
കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന് ഫോം ഈ മാസം 18 വരെ നല്‍കാം
അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്. എന്യുമറേഷന് ഫോം തിരികെ നല്‍കാനുള്ള തീയതി ഡിസംബര്‍ 18 വരെ നീട്ടിയതായി കമ്മീഷന് അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കേരളത്തിലെ എസ്ഐആര്‍ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന് ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
india
ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്
ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന് എം പി.
ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന് എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.
എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന് എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

