Connect with us

News

മുന്‍നിര സ്പാനിഷ് തലവേദന :സ്‌പെയിന്‍ ക്രൊയേഷ്യ മത്സരം ഇന്ന്

Published

on

കോപ്പന്‍ഹേഗന്‍: പാര്‍ക്കന്‍ സ്റ്റേഡിയം. യൂറോപ്പിലെ വിഖ്യാതമായ കളിമുറ്റങ്ങളിലൊന്ന്. ഡാനിഷ് ഫുട്‌ബോള്‍ പ്രേമികള്‍ ഒഴുകിയെത്തുന്ന കളിമുറ്റം. ഇന്ന് ഇവിടെ ഡെന്മാര്‍ക്ക് കളിക്കുന്നില്ല. യൂറോയിലെ മൂന്നാം പ്രി ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കാരും സ്പാനിഷ് പോരാളികളുമാണ് നേര്‍ക്കുനേര്‍. രണ്ട് രാജ്യങ്ങളുടെയും ധാരാളം അനുകൂലികള്‍ കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് ഇവിടെ എത്തിയിരിക്കുന്നു. പക്ഷേ ഇരിപ്പിടങ്ങള്‍ നിറക്കാന്‍ ഡാനിഷ് കാണികള്‍ തന്നെ വേണം. അവരെല്ലാം ഇന്ന് വരുന്നുണ്ട്. കാരണം അവരുടെ ടീം വെയില്‍സിനെ നാല് ഗോളിന് തോല്‍പ്പിച്ച് അവസാന എട്ടില്‍ എത്തിയിരിക്കുന്നു. അതിനാല്‍ ടെന്‍ഷനില്ലാതെ കളി ആസ്വദിക്കാം.

ക്രോട്ടുകാര്‍ കരുത്തിലേക്ക് വരുന്ന കാഴ്ച്ചയാണ് യൂറോയുടെ അന്തിമ ഘട്ടത്തില്‍ കണ്ടത്. ആദ്യ മല്‍സരങ്ങളില്‍ സമനിലകളിലുടെ സ്വന്തം ആരാധകരുടെ കൈയ്യടി ലഭിക്കാതിരുന്ന സ്‌പെയിനും പതിവ് കരുത്തിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തില്‍ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 9-30ന് നടക്കുന്ന പോരാട്ടത്തില്‍ തീപ്പാറും. തോല്‍ക്കാന്‍ പാടില്ല. തോറ്റാല്‍ പിന്നെ തലയും താഴ്ത്തി മടങ്ങണം.

സ്പാനിഷ് സംഘത്തിന് അത് ആലോചിക്കാന്‍ പോലുമാവില്ല. മുന്‍ ലോക ചാമ്പ്യന്മാരാണ് അവര്‍. പ്രാഥമിക റൗണ്ടില്‍ ആദ്യ രണ്ട് മല്‍സരങ്ങളിലും സമനില വഴങ്ങിയപ്പോള്‍ തന്നെ ടീമിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു. സൂപ്പര്‍ താരം അല്‍വാരോ മോറാത്തയെ പോലുള്ളവര്‍ പോലും സാമുഹ്യ മാധ്യങ്ങളിലുടെ വേട്ടയാടപ്പെട്ടിരുന്നു ആദ്യ മല്‍സരത്തില്‍ സ്വീഡനുമായി കളിച്ചപ്പോള്‍ ഒരു ഗോള്‍ പോലും സ്‌ക്കോര്‍ ചെയ്യാന്‍ സ്വിഡിഷ് മുന്‍നിരക്കോ മധ്യനിരക്കോ കഴിഞ്ഞിരുന്നില്ല. രണ്ടാം മല്‍സരത്തില്‍ പോളണ്ടിനെതിരെ കളിച്ചപ്പോഴും മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ ടീമിനായില്ല. ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്ക് പോവുമോ എന്ന നാണക്കേട് മുന്നില്‍ നില്‍ക്കവെ സ്ലോവാക്യക്കാര്‍ക്കെതിരെ അഞ്ച് ഗോള്‍ സ്‌ക്കോര്‍ ചെയ്ത് ജയിക്കാനായി. ഈ വിജയം മാത്രമാണ് സ്‌പെയിന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. അവിടെയും ടീമിന് ആദ്യം ലഭിച്ച പെനാല്‍ട്ടി കിക്ക് ഉപയോഗപ്പെടുത്താന്‍ മോറാത്തക്ക് കഴിയാത്തതും ചര്‍ച്ചയായിരുന്നു. മുന്‍നിര തന്നെയാണ് സ്പാനിഷ് തലവേദന. ലൂയിസ് എന്‍ട്രികെ എന്ന പരിശീലകന്‍ മധ്യനിര കേന്ദ്രീകരിച്ചുള്ള കേളി ശൈലിക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ പന്ത് ഹോള്‍ഡ് ചെയ്തുള്ള പതിവ് സ്പാനിഷ് ഗെയിം ക്രോട്ടുകാര്‍ക്കെതിരെ എത്രത്തോളം ഫലപ്രദമാവുമെന്നതാണ് വലിയ ചോദ്യം. സ്പാനിഷ് പാസിങ് ഗെയിം എല്ലാവര്‍ക്കുമറിയാം. ഈ തന്ത്രത്തിനെതിരെ അതിവേഗ പ്രത്യാക്രമണ തന്ത്രമായിരിക്കും ക്രോട്ടുകാരുടെ ആയുധം. സ്പാനിഷ് പ്രതിരോധത്തിന് പതിവ് കരുത്തില്ല. അതിന് പ്രധാന കാരണം സീനിയര്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ അഭാവം തന്നെ. ഐമറിക് ലപോര്‍ട്ടെ, ഡിയാഗോ ലോറന്റെ, എറിക് ഗാര്‍സിയ തുടങ്ങിയവരാണ് നിലവില്‍ പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നവര്‍. പക്ഷേ ഇവര്‍ സമ്മര്‍ദ്ദ സാഹചര്യത്തില്‍ പതറുന്നു. നായകന്‍ സെര്‍ജിയോ ബുസ്‌കിറ്റസാണ് മധ്യനിരക്ക് നേതൃത്വം നല്‍കുന്നത്. പക്ഷേ ബാര്‍സിലോണക്കാരന് പതിവ് കരുത്തില്‍ കളിക്കാനാവുന്നില്ല.

മുന്‍നിരയില്‍ ഫെറാന്‍ ടോറസ് ഇന്ന് ആദ്യ ഇലവനിലുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ബാര്‍സിലോണയുടെ പെദ്രിയും മോറാത്തക്കൊപ്പമുണ്ടാവും. തുടക്കത്തില്‍ തന്നെ ഗോള്‍ നേടാനാവാത്തപക്ഷം സ്പാനിഷ് ടീം സമ്മര്‍ദ്ദത്തിലേക്ക് പോവും. ലുക്കാ മോദ്രിച്ച് എന്ന നായകന് കീഴീല്‍ നല്ല തുടക്കമായിരുന്നില്ല ക്രോട്ടുകാര്‍ക്ക് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ വെംബ്ലിയിലായിരുന്നു ആദ്യ മല്‍സരം. കാണികളും മാധ്യമങ്ങളും ചെലുത്തിയ സമ്മര്‍ദ്ദത്തിലും ഒരു ഗോളിനായിരുന്നു തോല്‍വി. പക്ഷേ രണ്ടാം മല്‍സരത്തില്‍ മെച്ചപ്പെട്ട് കളിക്കുന്ന ക്രോട്ടുകാരെ കണ്ടു. ചെക്ക് റിപ്പബ്ലിക്കുമായി 1-1 സമനില. മൂന്നാം മല്‍സരത്തില്‍ വലിയ വിജയം അത്യാവശ്യമായ ഘട്ടത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡുകാര്‍ക്കെതിരെ 3-1 ജയം. ഈ മികവ് ആവര്‍ത്തിക്കാനാവുമെന്നാണ് നായകന്‍ പറയുന്നത്. മോദ്രിച്ചിനിത് അവസാന യൂറോയാണ്. അതിനാല്‍ തന്നെ ലോകകപ്പില്‍ നഷ്ടമായ ഒന്നാം സ്ഥാനം യൂറോയല്‍ തിരികെ പിടിക്കാനാവുമോ എന്നത് തന്നെയാണ് റയല്‍ മാഡ്രിഡ് താരത്തിന്റെ വലിയ ലക്ഷ്യം. ഇവാന്‍ പെറിസിച്ച്, ആന്‍ഡി റാബിച്ച്, മതിയോ കോവാസിച്ച്, ബ്രൂണോ പെറ്റ്‌കോവിച്ച് തുടങ്ങിയ അനുഭവ സമ്പന്നരാണ് ടീമിന്റെ ശക്തി. ആരെയും കൂസാത്ത ശൈലിയാണ് ക്രൊയേഷ്യയുടേത്. ഇന്നും അതിന് മാറ്റമുണ്ടാവില്ല എന്നിരിക്കെ വിത്യസ്ത ശൈലിക്കാരുടെ അങ്കത്തിന് പ്രസക്തി ധാരാളമുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Published

on

തൃശ്ശൂര്‍: തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു.തളിക്കുളം സ്വദേശി അനന്ദു കൃഷ്ണന്‍ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു.ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.കുത്തേറ്റ് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Continue Reading

india

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ ശ്രമം നടത്തി

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ നീക്കം

Published

on

2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്റെ ജേഴ്സി മാറ്റാൻ ശ്രമിച്ചെന്ന് വിവരം. പാകിസ്താനെതിരെ ഓറഞ്ച് ജേഴ്സിയിൽ കളിക്കാനായിരുന്നു നീക്കം. ടീമിൽ എതിർപ്പ് ഉയർന്നതോടെ നീക്കം ഉപേക്ഷിച്ചു. വിസ്‌ഡൻ മാസികയിലെ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ഓറഞ്ച് ജേഴ്സിയുടെ കിറ്റ് മത്സരത്തിന് രണ്ടുദിവസം മുന്നേ കൊണ്ടുവന്നിരുന്നു.

എന്നാൽ എതിർപ്പ് ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ടീം അംഗങ്ങൾ ഇത് എതിർക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ടീമിന്റെ പ്രാക്ടിസ് ജേഴ്സിയാക്കി മാറ്റിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ജയ് ഷാ ഇന്ത്യൻ ടീമിന്റെ കവിവത്കരണത്തിന് ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വാർത്ത പുറത്ത് വന്നത്.

അതേസമയം ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്.’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണ് ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ്ണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജേഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓൺലൈനായും ജേഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു.

Continue Reading

india

സഊദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്

ജിദ്ദയിലേക്ക് ആഴ്‌ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും.

Published

on

2015-ൽ കരിപ്പൂരിൽ വിട്ട സഊദി എയർലൈൻസ് മടങ്ങിയെത്തുന്നു. ഒക്ടോബർ 27-ന് സർവീസ് തുടങ്ങാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ട‌റിലാണിത്.ജിദ്ദയിലേക്ക് ആഴ്‌ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ 11 ആയി ഉയർത്താനും പദ്ധതിയുണ്ട്.

കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകുക. നിലവിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ വിമാനത്താവളങ്ങളിലേക്ക് സൗദി സർവീസ് നടത്തുന്നുണ്ട്.

2015-ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതാണ് സൗദി എയർ കോഴിക്കോട് വിടാൻ കാരണമായത്. തുടർന്ന് 2020-ലെ വിമാനാപകടമുണ്ടായതോടെ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. അപകടം അന്വേഷിച്ച കമ്മിഷൻ മുന്നോട്ടുവെച്ച എല്ലാ സൗകര്യങ്ങളും കോഴിക്കോട്ട് ഏർപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങൾക്ക് വിലക്ക് തുടരുകയായിരുന്നു.

സഊദി  എയർലൈൻസ് മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താൽ കരിപ്പൂരിൽ വിട്ട എമിറേറ്റ്സ് എയർ, ഒമാൻ എയർ എന്നിവയ്ക്കും കരിപ്പൂരിൽ മടങ്ങിയെത്താനുള്ള വഴിതെളിഞ്ഞു.

Continue Reading

Trending