Connect with us

india

ഇന്ത്യയില്‍ ജയിക്കുക ആഷസിനേക്കാള്‍ വലുതെന്ന് ഓസീസ് താരങ്ങള്‍

ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഓപണര്‍ ഡേവിഡ് വാര്‍ണറും പറഞ്ഞു.

Published

on

ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്ബര ജയിക്കുകയെന്നത് ചരിത്രപ്രാധാന്യമുള്ള ആഷസ് നേടുന്നതിനേക്കാള്‍ വലിയ കാര്യമാണെന്ന് ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍.

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്ബരക്ക് മുന്നോടിയായി പുറത്തിറക്കിയ വിഡിയോയില്‍ ഇന്ത്യയില്‍ ജയിക്കുകയെന്നത് കാഠിന്യമുള്ളതാണെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം നേടുന്നതുപോലും ബുദ്ധിമുട്ടുള്ളതാണെന്നും അതു ചെയ്യാന്‍ കഴിഞ്ഞാല്‍ ആഷസ് പരമ്ബരയേക്കാള്‍ വലുതായിരിക്കുമെന്നും താന്‍ കരുതുന്നതായി മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഓപണര്‍ ഡേവിഡ് വാര്‍ണറും പറഞ്ഞു.

“കഴിഞ്ഞ ആഷസ് അതിശയകരമായിരുന്നു, പക്ഷേ ഇന്ത്യയില്‍ പോയി ഇന്ത്യയെ തോല്‍പിക്കുക എന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ഞങ്ങള്‍ക്ക് ഏറ്റവും കഠിനമായ വെല്ലുവിളിയാണ്. ഞാന്‍ കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാര്‍ക്കെതിരെ ആവുന്നതെല്ലാം ചെയ്യും” -വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അവരുടെ മണ്ണില്‍ തോല്‍പിക്കുകയെന്നത് ഏത് ടീമിന്റെയും ആഗ്രഹവും ലക്ഷ്യവുമാണെന്ന് പേസര്‍ ജോഷ് ഹേസല്‍വുഡ് പറഞ്ഞു. പേസര്‍ മിച്ചല്‍ സ്റ്റാര്‍കും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

india

മോദിയുടെ ബിരുദത്തെ കുറിച്ച് വിവരം കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈകോടതി; വിവരങ്ങള്‍ തേടിയ കേജ്‌രിവാളിന് 25,000 രൂപ പിഴ

ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ആണ് വിധി പുറപ്പെടുവിപ്പിച്ചത്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ചതിന് 25,000 രൂപ പിഴ വിധിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 2016ല്‍ ഗുജറാത്ത് സര്‍വകലാശാലയ്ക്ക് നല്‍കിയ നിര്‍ദേശം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് കേജ്‌രിവാള്‍ രംഗത്തുവന്നിരിക്കുന്നത്.

ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ആണ് വിധി പുറപ്പെടുവിപ്പിച്ചത്. പ്രധാന മന്ത്രിക്ക് എത്രത്തോളം വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് അറിയാന്‍ ഈ രാജ്യത്തിന് അവകാശമില്ലെയെന്ന് കേജ്‌രിവാള്‍ ചോദിച്ചു. കുറച്ചു മാത്രം വിദ്യാഭ്യാസമുള്ള, നിരക്ഷരരായ പ്രധാനമന്ത്രി രാജ്യത്തിനുതന്നെ അപകടമാണെന്നു കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

Continue Reading

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

Trending