Connect with us

india

ഖത്തർ കെ.എം.സി.സി വിവാദം അനാവശ്യം: നോർക്ക

ഖത്തര്‍ കെ.എം.സി.സിയുടെ നോര്‍ക്കാ അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമര്‍ശങ്ങളും അസ്ഥാനത്തുള്ളതാണ്.

Published

on

ഖത്തര്‍ കെ.എം.സി.സിയുടെ നോര്‍ക്കാ അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമര്‍ശങ്ങളും അസ്ഥാനത്തുള്ളതാണ്.
പ്രവാസികളായ മലയാളികളുടേ ക്ഷേമം സംബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നതും, സര്‍ക്കാരിന്‍റെ പ്ലാന്‍ ഫണ്ടും അതുപോലെ സ്വതന്ത്രമായ വരുമാനവും ആശ്രയിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സ്ഥാപനമാണ് നോര്‍ക്ക. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകള്‍ക്ക് അഫിലിയേഷന്‍ നല്‍കേണ്ടതില്ല എന്നത് നേരത്തേയുള്ള തീരുമാനമാണ്. ഈ സാഹചര്യത്തില്‍ പൊതുവേ പല അസോസിയേഷനുകള്‍ക്കും അഫിലിയേഷന്‍ നടപടികള്‍ സ്വീകരിക്കാതെ നീട്ടി വച്ചിരുന്നു.

അഫിലിയേഷനുവേണ്ടിയുള്ള ഖത്തര്‍ കെ.എം.സി.സിയുടെ അപേക്ഷ നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് പരിശോധിക്കുകയും ഇക്കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ബോര്‍ഡിന് സമര്‍പ്പിക്കാന്‍ റസിഡന്‍റ് വൈസ് ചെയര്‍മാന്‍റെ നേതൃത്വത്തിലുള്ള ഒരു സബ്കമ്മിററിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഖത്തര്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സമിതി അവര്‍ക്ക് അഫിലിയേഷന്‍ നല്‍കാവുന്നതാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഭാവിയിലും ഒരു തരത്തില്‍ ഉള്ള വിഭാഗീയതയും പ്രോത്സാഹിപ്പിക്കുകയില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ട ശേഷം ഖത്തര്‍ കെ.എം.സി.സിക്ക് അംഗീകാരം നല്‍കാവുന്നതാണെന്ന് കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് തീരൂമാനിച്ചു.

ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാനങ്ങളും നല്‍കേണ്ടതില്ല. ഈ തീരുമാനം ഒരു രാഷ്ട്രീയ തീരുമാനവും അല്ല. ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമാണ് നോര്‍ക്ക വഴി ഇട്ടിരിക്കുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാം ദുര്‍വ്യാഖ്യാനമാണ്. കെ.എം.സി.സിക്ക് മാത്രമല്ല വിഭാഗീയത പ്രോത്സാഹിപ്പിക്കില്ല എന്ന് ബോര്‍ഡിന് ബോധ്യമാകുന്ന എല്ലാ അസോസിയേഷനുകള്‍ക്കും ഈ പരിഗണന ലഭിക്കും. ഏത് സംഘടനയുടേയും അപേക്ഷകള്‍ ഓരോന്നായി പരിഗണിച്ച് ഭാവിയില്‍ അഫിലിയേഷന്‍ നല്‍കാമോ ഇല്ലയോ എന്ന് തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അനാവശ്യമാണെന്നും അര്‍ഹിക്കുന്ന അവഗണനയോടെ അതെല്ലാം തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിക്കുന്നു. വിദേശ രാജ്യങ്ങളിലെ മലയാളികളുടെ എല്ലാ തരത്തിലുമുള്ള ഒരുമയാണ് നോര്‍ക്കയും സംസ്ഥാന സര്‍ക്കാരും ലക്ഷ്യമിടുന്നത്.
പ്രവാസികള്‍ക്ക് മതമോ രാഷ്ട്രീയമോ ഇല്ല. പ്രവാസിയുടെ മതവും രാഷ്ട്രീയവും പ്രവാസ ലോകത്ത് മാത്രമുള്ളതാണ്. ഒററക്കെട്ടായി പ്രവാസികള്‍ക്ക് നോര്‍ക്ക വഴിയുളള സേവനങ്ങള്‍ അറിയിക്കാന്‍ വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കണെമെന്ന സന്ദേശവും ഇതുവഴി ലക്ഷ്യമിടുന്നു. അതിനായി എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ്.

india

പ്രതിപക്ഷ നേതാവുമായി വിദേശ പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ ബിജെപി സര്‍ക്കാര്‍ അനുവദിക്കില്ല; രാഹുല്‍ ഗാന്ധി

മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ പ്രതിനിധികളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലേക്ക് വരുന്ന വിദേശ നയതന്ത്രജ്ഞരും പ്രതിനിധികളും പ്രതിപക്ഷ നേതാവിനെ കാണുക എന്നത് കാലങ്ങളായുള്ള ഒരു കീഴ്വഴക്കമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെയും മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെയും കാലഘട്ടത്തില്‍ ഈ നടപടിക്രമം കൃത്യമായി പാലിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് നടക്കുന്നില്ല.’രാഹുല്‍ ഗാന്ധി പറഞ്ഞു

വിദേശ സന്ദര്‍ശനവേളയില്‍ പല പ്രതിനിധികളും ഇക്കാര്യം തന്നോട് നേരിട്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ‘പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സര്‍ക്കാര്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്’ എന്ന് അവര്‍ തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷം ഇന്ത്യയുടെ മറ്റൊരു കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. തങ്ങളും ഇന്ത്യയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയും ഈ കീഴ്വഴക്കങ്ങള്‍ പാലിക്കാത്തത് അവര്‍ക്ക് ഭയമുള്ളതുകൊണ്ടാണ്. വിദേശ പ്രതിനിധികള്‍ക്ക് ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തെയും കേള്‍ക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ദിത്വ ചുഴലിക്കാറ്റ് ഏഷ്യയില്‍ ഭീമനാശം; 2.75 ലക്ഷം കുട്ടികള്‍ ദുരിതത്തില്‍, യുനിസെഫ്

ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു.

Published

on

ജനീവ: ദിത്വ ചുഴലിക്കാറ്റ് ഏഷ്യയിലുടനീളം വ്യാപക നാശം വിതച്ചതോടെ 2,75,000 കുട്ടികള്‍ അടക്കം ലക്ഷക്കണക്കിന് ആളുകള്‍ ദുരന്തബാധിതരായതായി യുനിസെഫ് അറിയിച്ചു. ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു. മരണം റിപ്പോര്‍ട്ട് ചെയ്തതിലുമപ്പുറം നഷ്ടങ്ങള്‍ കൂടുതലായിരിക്കാമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

WMOയുടെ വിലയിരുത്തലില്‍, ദിത്വ അതിതീവ്രമായ ചുഴലിക്കാറ്റും ശക്തമായ മഴയും അതിരൂക്ഷ വെള്ളപ്പൊക്കവുമാണ് ഏഷ്യന്‍ രാജ്യങ്ങളെ തകര്‍ത്തത്. നൂറുകണക്കിന് പേര്‍ മരിക്കുകയും നിരവധി സമൂഹങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിയുകയും ചില രാജ്യങ്ങള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും വീണു.

ദിത്വയുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിച്ച രാജ്യങ്ങള്‍ ഇന്റൊനേഷ്യ, ഫലിപ്പീന്‍സ്, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്‌നാം എന്നിവയാണെന്ന് ഡബ്ല്യൂ.എം.ഒ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ മേഖലകളില്‍ ഏറ്റവും ദുരന്തമുണ്ടാക്കിയത് വെള്ളപ്പൊക്കമാണ്.

ഇ?ന്റൊനേഷ്യയില്‍ 600 പേര്‍ മരിക്കുകയും 460 പേരെ കാണാതാവുകയും ചെയ്തു. ഇവിടെ 15 ലക്ഷം പേരാണ് ദുരന്തബാധിതര്‍. വിയറ്റ്‌നാമില്‍ മ?ഴ? ആഴ്ചകളോളം നീണ്ടുനിന്നു. ചില സ്ഥലങ്ങളില്‍ 1000 മില്ലിമീറ്റര്‍ മഴവരെ ലഭിച്ചു. പല ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. ഹ്യൂസിറ്റിയിലെ കാലാവസ്ഥാ നിരീക്ഷണ കേ?ന്ദ്രത്തില്‍ 1739.6 മില്ലിലിറ്റര്‍ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇത് ഏഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ രണ്ടാമത്തെ ഏറ്റവും വലിയ മഴയാണ്. രാജ്യത്ത് 98 പേര്‍ മരിച്ചു.

അടുത്തകാലത്തുണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഫിലിപ്പീന്‍സില്‍ ദിത്വ വന്‍ നാശമാണ് വിതച്ചത്. ശ്രീലങ്കയില്‍ 400 പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. ഇവിടെ 10 ലക്ഷംപേരെ ദുരന്തം ബാധിച്ചു. രാജ്യം ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

 

 

Continue Reading

india

ഭീമ-കൊറേഗാവ് കേസിലെ മലയാളി പ്രഫ. ഹാനി ബാബുവിന് ജാമ്യം; അഞ്ച് വര്‍ഷത്തിന് ശേഷം ബോംബെ ഹൈകോടതി ഉത്തരവ്

നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലായിരുന്ന ഹാനി ബാബു, കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്ന വാദം മുഖ്യമായാണ് ഹൈകോടതിയില്‍ നിന്ന് ആശ്വാസം നേടിയത്.

Published

on

മുംബൈ: ഭീമ-കൊറേഗാവ്എല്‍ഗാര്‍ പരിഷത് കേസില്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന മലയാളിയും മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രഫസറുമായ ഹാനി ബാബുവിന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലായിരുന്ന ഹാനി ബാബു, കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്ന വാദം മുഖ്യമായാണ് ഹൈകോടതിയില്‍ നിന്ന് ആശ്വാസം നേടിയത്.

ഹാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്, അദ്ദേഹത്തിന് അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയേണ്ടി വന്നിട്ടും വിചാരണ തുടങ്ങാത്തത് ഗുരുതരമായ അനീതിയാണെന്നാണ്. അതേസമയം, ജാമ്യം അനുവദിക്കരുതെന്നും മറ്റ് പ്രതികളായ റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നിവര്‍ ജയിലില്‍ കഴിഞ്ഞ കാലയളവിനേക്കാള്‍ ഹാനി ബാബുവിന്റെ തടവുകാലം കുറവാണെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.

ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ഹാനി ബാബുവിന് ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഹാനി ബാബു വീണ്ടും ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2020 ജൂലൈ 28ന് അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. 2019 സെപ്റ്റംബറിലും 2020 ആഗസ്റ്റിലും നടന്ന റെയ്ഡുകളില്‍ പുസ്തകങ്ങളും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

കേസില്‍ അറസ്റ്റിലായ 12-ാമത്തെ പ്രതിയാണ് ഡല്‍ഹി സര്‍വകലാശാല അസോസിയറ്റ് പ്രഫസര്‍ എം. ടി. ഹാനി ബാബു. ഹൈദരാബാദ് ഇഫ്‌ലു, ജര്‍മനിയിലെ കോണ്‍സ്റ്റാന്‍സ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഭാഷാശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തകനുമാണ്. ജാതിവിരുദ്ധ പോരാട്ടത്തിലും സാമൂഹ്യനീതിക്കായുള്ള പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഹാനി, സ്വയം ‘അംബേദ്കറൈറ്റ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

വിവാദമായ ഭീമ-കൊറേഗാവ് കേസില്‍ 16 പേരാണ് തടവിലായിട്ടുള്ളത്. മലയാളികളായ റോണ വില്‍സണ്‍, ഹാനി ബാബു എന്നിവര്‍ക്കൊപ്പം സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമാ സെന്‍, സുദീര്‍ ധവാലെ, മഹേഷ് റൗത്, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ഡെ തുടങ്ങിയ പ്രമുഖ ചിന്തകരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരുമാണ് പ്രതികളായി ഉള്‍പ്പെടുന്നത്.

 

Continue Reading

Trending