Connect with us

india

സൗദി അറേബ്യയിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍നിന്ന് പ്രവാസികള്‍ പുറത്താവും

ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്.

Published

on

സൗദി അറേബ്യയിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍നിന്ന് പ്രവാസികള്‍ പുറത്താവും. തപാല്‍, പാഴ്സല്‍ ഗതാഗത രംഗത്തെ 14 തൊഴില്‍ മേഖലകളില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം ശനിയാഴ്ച മുതല്‍ നടപ്പായി.ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്.

തപാല്‍ പ്രവര്‍ത്തനങ്ങളും പാഴ്സല്‍ ഗതാഗതവും സ്വദേശിവത്ക്കരിക്കാനുള്ള തീരുമാനത്തില്‍ ആദ്യഘട്ടത്തില്‍ 14 തപാല്‍ തൊഴില്‍ മേഖലകളെയാണ് 100 ശതമാനം സ്വദേശിവത്കരിക്കുന്നത്.ശുചീകരണത്തൊഴിലാളികളെയും ചരക്ക് കയറ്റിറക്ക് തൊഴിലാളികളെയും ഈ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വിതരണ സേവനങ്ങള്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ പാഴ്‌സലുകളുടെ ഗതാഗതം, പാഴ്‌സലുകളുടെ പ്രാദേശിക വിതരണം, കൊറിയര്‍ പ്രവര്‍ത്തനങ്ങള്‍, ബാഗ് മെയിലും തപാല്‍ പാഴ്സലുകളും സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ജോലികള്‍, പോസ്റ്റ് ഓഫീസ് മാനേജ്മെന്‍റ് സേവനങ്ങള്‍, തപാല്‍ ലോജിസ്റ്റിക് സേവനങ്ങള്‍, സ്വകാര്യ തപാല്‍ കാരിയറുകളുടെ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ തപാല്‍ സേവനങ്ങളും വിതരണവും, സാധാരണ മെയില്‍, എക്സ്പ്രസ് മെയില്‍, മറ്റ് മെയില്‍ പ്രവര്‍ത്തനങ്ങള്‍, തപാല്‍ ഉരുപ്പടികള്‍ക്കും പാഴ്സലുകള്‍ക്കുമായുള്ള പ്രോസസ്സിങ്, സ്റ്റോറേജ് സേവനങ്ങള്‍ എന്നിവ സ്വദേശിവത്കരണ തീരുമാനത്തിലുള്‍പ്പെടും.

india

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം; ബി.ജെ.പി സ്ഥാനാർഥി വിവാദത്തിൽ, വിഡിയോ

ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്.

Published

on

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബി.ജെ.പി നേതാവിന്റെ നടപടി വിവാദത്തില്‍. ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്. ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.

വിഡിയോയില്‍ മാധവി കൈകള്‍ മടക്കി മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച പള്ളിക്ക് നേരെയായിരുന്നു അവര്‍ പ്രതീകാത്മകമായി അമ്പെയ്തത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി.

പ്രകോപിപ്പിക്കുന്ന നീക്കങ്ങളാണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉവൈസി പറഞ്ഞു. എനിക്ക് പറയാനുള്ളത് ഇവിടത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കണ്ടില്ലേ.

ഇതിനെതിരായി വേണം നിങ്ങള്‍ വോട്ട് ചെയ്യാന്‍. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതാണോ മോദിയുടെ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനമെന്ന നയമെന്നും ഉവൈസി ചോദിച്ചു.

Continue Reading

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും’; ഭീഷണിയുമായി അസം എം.എൽ.എ

ങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

Published

on

ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എൽ.എ. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ് മല്ലകാർ. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയാമല്ലോ.. അവരെ തേടി ബുൾഡോസർ എത്തും’-പ്രസംഗത്തിൽ എം.എൽ.എ മുന്നറിയിപ്പ് നൽകി.

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ദക്ഷിണ അസം മണ്ഡലമായ കരീംഗഞ്ച്. 2014ൽ ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2019ൽ കൃപാനഥ് മല്ല 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ എ.ഐ.യു.ഡി.എഫിനെയും പിന്നിലാക്കി മണ്ഡലം ബി.ജെ.പിക്കു പിടിച്ചുകൊടുത്തു. എ.ഐ.യു.ഡി.എഫ് എം.പിയായിരുന്ന രാധേശ്യാം ബിശ്വാസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു ബി.ജെ.പി നേതാവിന്റെ വിജയം.

 

Continue Reading

Trending