പാലക്കാട്:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ താനുള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു ഷാഫി പറമ്പില്‍ തന്റെ നിലപാടറിയിച്ചത്.
വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഡിഎഫ് എംഎല്‍എമാര്‍n നേരിട്ട് പങ്കെടുക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും പ്രതികരിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നേരിട്ട് പങ്കെടുക്കാതെ വീട്ടിലിരുന്ന് ഓണ്‍ലൈനായി സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ലളിതമായിട്ടായിരുന്നു സര്‍ക്കാര്‍ സത്യപ്രതിജ്ഞ നടത്തേണ്ടിയിരുന്നത്. എം എം ഹസ്സന്‍ പറഞ്ഞു.